അമൽകൃഷ്ണ

 
Kerala

സാമ്പത്തിക ബാധ്യത; മകന്‍റെ ചോറൂണ് ദിവസം പിതാവ് ആത്മഹത്യ ചെയ്തു

വിതുര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Jisha P.O.

തിരുവനന്തപുരം: മകന്‍റെ ചോറൂണ് ദിവസം അച്ഛൻ തൂങ്ങി മരിച്ചു. വിതുര സ്വദേശി പേരയെത്തുംപാറ സ്വദേശി അമൽകൃഷ്ണനാണ് ആത്മഹത്യ ചെയ്തത്. മകന്‍റെ ചോറൂണ് നടക്കുന്നതിനാൽ വീട്ടുകാർ അടുത്തുളള ക്ഷേത്രത്തിൽ പോയിരുന്നു.

ചോറൂണ് നടക്കുന്ന സ്ഥലത്തേക്ക് അമൽകൃഷ്ണ എത്താഞ്ഞ‌തിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് അടുത്തുള്ള കെട്ടിടത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സാമ്പത്തിക ബാധ്യതയെ തുടർന്നാണ് ജീവനൊടുക്കിയത് എന്ന് സൂചിപ്പിക്കുന്ന ആത്മഹത്യ കുറിപ്പ് കണ്ടുകിട്ടിയിട്ടുണ്ട്. അമലും സുഹൃത്തുകളും ചേർന്ന് ടർഫ് നടത്തിയിരുന്നു. ഇതിൽ ലക്ഷങ്ങളുടെ കടബാധ്യതയുണ്ടെന്നാണ് വിവരം. വിതുര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

സംസ്ഥാന സ്കൂൾ ശാസ്ത്ര മേളയിൽ മന്ത്രിമാർക്കൊപ്പം വേദി പങ്കിട്ട് രാഹുൽ മാങ്കൂട്ടത്തിൽ

''വോട്ടുകൾ മോഷ്ടിച്ചാണ് പ്രധാനമന്ത്രിയായത്''; മോദിക്കെതിരേ വീണ്ടും രാഹുൽഗാന്ധി

തൃശൂർ- കുന്നംകുളം സംസ്ഥാനപാതയിലെ ഡിവൈഡർ തല്ലിത്തകർത്തു; അനിൽ അക്കരക്കെതിരേ കേസ്

ജോട്ടയെ ഒരുനോക്കു കാണാത്തതിന് കാരണം പറഞ്ഞ് ക്രിസ്റ്റ്യാനോ

മുൻ ഭാര്യ നൽകിയ ഹർജിയിൽ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്ക് സുപ്രീംകോടതി നോട്ടീസ്