വിഴിഞ്ഞത്തു നിന്നും കാണാതായ 8 മത്സ്യത്തൊഴിലാളികളെ രക്ഷിച്ചു; ഒരാൾക്കായി തെരച്ചിൽ തുടരുന്നു

 
Kerala

വിഴിഞ്ഞത്തു നിന്നു കാണാതായ 8 മത്സ്യത്തൊഴിലാളികളെ രക്ഷിച്ചു; ഒരാൾക്കായി തെരച്ചിൽ തുടരുന്നു

മറിഞ്ഞ വള്ളത്തിൽ തൂങ്ങി നിൽക്കുന്ന നിലയിൽ കണ്ടെത്തിയ തൊഴിലാളികളെ തമിഴ്നാട് മത്സ്യത്തൊഴിലാളികളാണ് രക്ഷിച്ചത്

തിരുവനന്തപുരം: വിഴിഞ്ഞത്തു നിന്നു കാണാതായ ഒമ്പത് മത്സ്യത്തൊഴിലാളികൾ എട്ടു പേരെ കണ്ടെത്തി. ഒരാൾക്കായി തെരച്ചിൽ തുടരുകയാണ്. രണ്ടു വള്ളങ്ങളിലായി വ്യാഴാഴ്ച രാത്രി മത്സ്യബന്ധനത്തിനു പോയി കാണാതായവരെയാണ് കണ്ടെത്തി കരയ്ക്കെത്തിച്ചത്. ഇതിൽ 4 പേരടങ്ങിയ ആദ്യ സംഘത്തെ വിഴിഞ്ഞത്തു നിന്നും രണ്ടാമത്തെ സംഘത്തെ തമിഴ്നാട് കുളച്ചൽ തീരത്തു നിന്നുമാണ് കണ്ടെത്തിയത്.

കന്യാകുമാരി ഭാഗത്ത് അകപ്പെട്ടുവെന്ന് തൊഴിലാളികൾ അറിയിച്ചതോടെ മറൈൻ എൻഫോഴ്സ്മെന്‍റ് എത്തിയാണ് ആദ്യ സംഘത്തെ കരയ്ക്കെത്തിച്ചത്. രണ്ടാമത്തെ സംഘത്തിൽ ഉൾപ്പെട്ട 4 പേരെ തമിഴ്നാട് മത്സ്യത്തൊഴിലാളികളാണ് രക്ഷിച്ചത്. മറിഞ്ഞ വള്ളത്തിൽ തൂങ്ങി നിൽക്കുകയായിരുന്നു ഇവർ.

എന്നാൽ, കഴിഞ്ഞ ദിവസം അപകടത്തിൽപെട്ട അനു എന്ന വള്ളത്തിലെ മത്സ്യത്തൊഴിലാളിയെ ഇനിയും കണ്ടെത്താനായിട്ടില്ല. ഇതേ വള്ളത്തിലുണ്ടായിരുന്ന ഒരാളുടെ മൃതദേഹം കരയ്ക്കടിഞ്ഞിരുന്നു. മീൻ പിടിത്തതിനു പോയ ഇവരുടെ വള്ളം ശക്തമായ കാറ്റിൽ മറിയുകയായിരുന്നു. വള്ളത്തിലുണ്ടായിരുന്ന മറ്റ് 3 പേർ നീന്തി രക്ഷപെട്ടു.

''പ്രചാരണങ്ങൾ കെട്ടിച്ചമച്ചത്''; ആരോഗ‍്യമന്ത്രി രാജിവയ്ക്കേണ്ടെന്ന് എം.വി. ഗോവിന്ദൻ

സംവിധായകൻ രഞ്ജിത്തിനെതിരായ പീഡനക്കേസ് കർണാടക ഹൈക്കോടതി റദ്ദാക്കി

മെഡിക്കൽ കോളെജ് അപകടം; മരണ കാരണം ആന്തരികാവയവങ്ങളിലുണ്ടായ ക്ഷതമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്

ആസാമിൽ‌ നിന്ന് എത്തിച്ച് വിൽപ്പന; പെരുമ്പാവൂരിൽ ഹെറോയിനുമായി ഒരാൾ പിടിയിൽ

ഉപരാഷ്ട്രപതിയുടെ സന്ദർശനം; തിങ്കളാഴ്ച ഗുരുവായൂർ ക്ഷേത്രത്തിൽ നിയന്ത്രണം