VM Sudheeran file
Kerala

2 ഗ്രൂപ്പുകളിപ്പോൾ 5 ഗ്രൂപ്പുകളായി, നേതാക്കൾ പ്രവർത്തിക്കുന്നത് അവരവർക്കുവേണ്ടി; കെപിസിസി യോഗത്തിൽ ആഞ്ഞടിച്ച് സുധീരൻ

2016 ലെ പരാജയ കാരണത്തെകുറിച്ചു സുധീരൻ വിവരിച്ചു

MV Desk

തിരുവനന്തപുരം: സംസ്ഥാനത്തെ കോൺഗ്രസ് നേതൃത്വത്തിനെതിരേ വിമർശനവുമായിമുതിർന്ന കോൺഗ്രസ് നേതാവ് വി.എം. സുധീരൻ. കെപിസിസി യോഗത്തിലായിരുന്നു സുധാകരന്‍റെ രൂക്ഷ വിമർശനം. കെപിസിസി നേതൃത്വം പരാജയമാണ് യോഗത്തിലദ്ദേഹം തുറന്നടിച്ചു. നേതാക്കൾ പാർട്ടിക്ക് വേണ്ടിയല്ല പ്രവർത്തിക്കുന്നത്. അവരവർക്കു വേണ്ടിയാണ്. പാർട്ടിയിലിപ്പോൾ കൂടിയാലോചനകളില്ല. 2 ഗ്രൂപ്പുകളുണ്ടായിരുന്ന കോൺഗ്രസ് ഇപ്പോൾ 5 ഗ്രൂപ്പുകളായി മാറിയെന്നും സുധീരൻ ആരോപിച്ചു.2016 ലെ പരാജയ കാരണത്തെകുറിച്ചു സുധീരൻ വിവരിച്ചു.

2016 ൽ തോറ്റതിന് സ്ഥാനാർഥി നിർണയവും കാരണമായി. പരാജയകാരണം വിവരിച്ച് കത്ത് നൽകിയിട്ടും നടപടി ഉണ്ടായില്ലെന്നും സുധീരന്‍ യോഗത്തില്‍ പറഞ്ഞു. സോണിയ ഗാന്ധിക്ക് നൽകിയ കത്തും സുധാകരൻ യോഗത്തിൽ വായിച്ചു. ഇതിനിടെ, കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ ചികിത്സക്കായി പത്തു ദിവസത്തെ അവധിയില്‍ പോകുകയാണെന്ന് യോഗത്തില്‍ അറിയിച്ചു. എന്നാല്‍, പകരം ചുമതല നല്‍കുന്ന കാര്യം കെപിസിസി യോഗത്തില്‍ തീരുമാനിച്ചില്ല.

മുഖ്യമന്ത്രിയുടെ ഗുരുവായൂർ ദർശനം; പരാതി നൽകി ബി. ഗോപാലകൃഷ്ണൻ

മഴ മുന്നറിയിപ്പിൽ വീണ്ടും മാറ്റം; എറണാകുളത്ത് ഓറഞ്ച് അലർട്ട്

കർണാടകയിൽ കക്ക ശേഖരിക്കാൻ പുഴയിലിറങ്ങിയ 8 പേർ മുങ്ങി മരിച്ചു

സ്പീക്കർ പദവി പ്രവർത്തനങ്ങൾക്ക് തടസമാകില്ല: തിരുവഞ്ചൂർ രാധാകൃഷ്ണൻ

പിണറായി വിജയൻ തന്നെ പ്രതിപക്ഷ നേതാവ്; പിബി തീരുമാനത്തിന് കേന്ദ്ര കമ്മിറ്റിയുടെ അംഗീകാരം