v.m Vinu

 
Kerala

സ്വകാര്യ പരിപാടി; വി.എം വിനു ബുധനാഴ്ച പ്രചാരണത്തിന് ഇറങ്ങില്ല

കോടതി തീരുമാനത്തിന് ശേഷം പ്രചാരണം

Jisha P.O.

കോഴിക്കോട്: കോഴിക്കോട് ജില്ലാ പഞ്ചായത്തിലെ യുഡിഎഫ് മേയര്‍ സ്ഥാനാര്‍ത്ഥി വി.എം വിനു ബുധനാഴ്ച പ്രാചരണത്തിന് ഇറങ്ങില്ല. സ്വകാര്യ പരിപാടി ഉള്ളതിനാൽ ആണെന്നാണ് വിശദീകരണം. വോട്ടവകാശം പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് വി.എം വിനു ഹൈക്കോടതിയില്‍ ഹർജി സമർപ്പിട്ടുണ്ട്.

കോടതിയില്‍ നിന്ന് തീരുമാനം വന്നതിന് ശേഷമേ ഇനി പ്രചാരണത്തിന് ഇറങ്ങുകയുളളുവെന്നും സൂചന.

2020 ലെ തെരഞ്ഞെടുപ്പ് വോട്ടർ പട്ടികയിലും പേരില്ലെന്ന വിവരം പുറത്ത് വന്നതോടെ വിനുവിന് നിയമപോരാട്ടത്തിന് സാധ്യത കുറവാണെന്നാണ് വിവരം. എൽഡിഎഫ് ഭരിക്കുന്ന കോർപ്പറേഷന്‍റെ ഭരണം ഇത്തവണ വി.എം വിനുവിനെയടക്കം ഇറക്കി തിരിച്ചുപിടിക്കാനായിരുന്നു യുഡിഎഫ് നീക്കം. എന്നാൽ 2020 താൻ വോട്ട് ചെയ്തിട്ടുണ്ടെന്നും വോട്ട് നീക്കംചെയ്തതാണ് എന്നുമാണ് വിനുവിന്‍റെ വാദം. 2020ലെ പട്ടികയില്‍ വിനുവിന്‍റെ പേരില്ലെന്ന വിവരവും കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.

മധ‍്യപ്രദേശിനെതിരേ കൂറ്റൻ വിജയലക്ഷ‍്യം ഉയർത്തി കേരളം; മറുപടി ബാറ്റിങ്ങിൽ രണ്ടു വിക്കറ്റ് നഷ്ടം

തിക്കി തിരക്കി ഭക്തരെ കയറ്റിയിട്ട് എന്ത് കാര്യമെന്ന് ഹൈക്കോടതി; പാളിച്ച സംഭവിച്ചതിൽ ദേവസ്വം ബോർഡിന് രൂക്ഷവിമർശനം

എസ്ഐആറിനെതിരായ ഹർജികൾ ; സുപ്രീംകോടതി വെള്ളിയാഴ്ച വാദം കേൾക്കും

ജോലിയും നഷ്ടപരിഹാരവും നൽകണം; ട്രെയിനിൽ നിന്ന് യുവതിയെ തള്ളിയിട്ട സംഭവത്തിൽ കേന്ദ്രമന്ത്രിക്ക് കത്തയച്ച് ശിവൻകുട്ടി

ട്രാവൽ ഇൻഫ്ലുവൻസർ അനുനയ് സൂദിന്‍റെ മരണത്തിന് കാരണമായത് മയക്കു മരുന്ന് ഉപയോഗം?