തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന നേതാവുമായി വി.എസ്. അച്യുതാനന്ദൻ ചികിത്സയിൽ തുടരുന്നു. അദ്ദേഹത്തിന്‍റെ ആരോഗ്യ നില തൃപ്തികരമാണെന്ന് ഡോക്‌ടർമാർ അറിയിച്ചു.
ഹൃദയാഘാതത്തെ തുടർന്ന് തിങ്കളാഴ്ച രാവിലെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലാണ് നിലവിൽ വിഎസ് ചികിത്സയിൽ കഴിയുന്നത്. സിപിഎം നേതാക്കളടക്കം നിരവധി പേർ വിഎസിനെ ആശുപത്രിയെലെത്തി സന്ദർശിച്ചു.