വി.എസ്. അച്യുതാനന്ദൻ 
Kerala

വി.എസ്. അച്യുതാനന്ദന്‍റെ ആരോഗ്യ നില ഗുരുതരമായി തുടരുന്നു

വിദഗ്ധ ഡോക്‌റ്റർമാരുടെ നേതൃത്വത്തിലുള്ള സംഘം ചികിത്സ തുടരുകയാണെന്ന് ശനിയാഴ്ച പുറത്തിറക്കിയ മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നു

Namitha Mohanan

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി.എസ്. അച്യുതാനന്ദന്‍റെ ആരോഗ്യ നില ഗുരുതരമായി തുടരുന്നു. വിദഗ്ധ ഡോക്‌റ്റർമാരുടെ നേതൃത്വത്തിലുള്ള സംഘം ചികിത്സ തുടരുകയാണെന്ന് ശനിയാഴ്ച പുറത്തിറക്കിയ മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നു.

വിവിധ ജിവൻ രക്ഷാ യന്ത്രങ്ങളുടെ സഹായത്തോടെയാണ് വിഎസിന്‍റെ ശ്വസനവും രക്തസമ്മർദവും വൃക്കകളുടെ പ്രവർത്തനവും സാധാരണ നിലയിലാക്കാൻ ശ്രമിക്കുന്നത്.

ഹൃദയാഘാതത്തെ തുടർന്ന് തിങ്കളാഴ്ച രാവിലെയാണ് വിഎസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തിരുവനന്തപുരത്തെ എസ്‌യുടി ആശുപത്രിയിലാണ് ചികിത്സ. സിപിഎം നേതാക്കളടക്കം നിരവധി പേർ വിഎസിനെ ആശുപത്രിയിൽ സന്ദർശിച്ചു.

''പരാതിക്കാരി ബിജെപി നേതാവിന്‍റെ ഭാര്യ, ലൈംഗിക ബന്ധം പരസ്പര സമ്മതത്തോടെ'': രാഹുൽ

നിയമപരമായി മുന്നോട്ട് പോകട്ടെ; രാഹുൽ വിഷയത്തിൽ ഷാഫി

വയലൻസ് അതിഭീകരം; ശ്രീനാഥ് ഭാസി ചിത്രത്തിന് എട്ടിന്‍റെ പണിയുമായി സെൻസർ ബോർഡ്, റിലീസ് മാറ്റി

കളമശേരിയിൽ ഗുഡ്സ് ട്രെയിൻ പാളം തെറ്റി

യുവതിയുമായുണ്ടായിരുന്നത് സൗഹൃദ ബന്ധം; മുൻകൂർ ജാമ‍്യം തേടി രാഹുൽ മാങ്കൂട്ടത്തിൽ