വി.എസ്. സുനിൽകുമാർ 
Kerala

''തൃശൂരിലും അട്ടിമറി നടന്നതായി സംശയം"; രാഹുലിന്‍റെ വെളിപ്പെടുത്തൽ ഞെട്ടിച്ചെന്ന് വി.എസ്. സുനിൽ കുമാർ

വോട്ടർ പട്ടികയിൽ ക്രമക്കേട് നടന്നതായി നേരത്തെ രാഹുൽ ഗാന്ധി ആരോപിച്ചിരുന്നു

തൃശൂർ: കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ തൃശൂരിൽ വോട്ടർ പട്ടികയിൽ അട്ടിമറി നടന്നതായി സംശയിക്കുന്നുവെന്ന് സിപിഐ നേതാവ് വി.എസ്. സുനിൽകുമാർ. വോട്ടർ പട്ടികയിൽ ക്രമക്കേട് നടന്നതായി നേരത്തെ രാഹുൽ ഗാന്ധി ആരോപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ സുനിൽകുമാറും രംഗത്തെത്തിയിരിക്കുന്നത്.

തെരഞ്ഞെടുപ്പ് കമ്മിഷൻ രാഷ്ട്രീയവത്കരിക്കപ്പെട്ടുവെന്നും രാഹുൽ ഗാന്ധിയുടെ ആരോപണം ഞെട്ടിച്ചെന്നും സുനിൽ കുമാർ പറഞ്ഞു. അട്ടിമറി നടന്നതായി സംശയം ബലപ്പെടുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പുതിയ വോട്ടർമാരെ ചേർക്കുന്നതിൽ തൃശൂരിൽ വലിയ രീതിയിൽ അട്ടിമറി നടന്നുവെന്നും അന‍്യസംസ്ഥാന തൊഴിലാളികളെയും മറ്റു മണ്ഡലങ്ങളിൽ നിന്നുള്ളവരെയും വ‍്യാപകമായി ചേർത്തുവെന്നും സുനിൽ കുമാർ ആരോപിച്ചു.

കന്യാസ്ത്രീകള്‍ക്കും മലയാളി വൈദികര്‍ക്കും നേരേ വീണ്ടും ആക്രമണം; പിന്നിൽ 70 ഓളം ബജ്റംഗ്ദൾ പ്രവർത്തകർ

പത്മനാഭസ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കൽ; വീണ്ടും ചർച്ച തുടങ്ങി

കപില്‍ ശര്‍മയുടെ ക്യാനഡയിലെ കഫെയ്ക്കു നേരേ വീണ്ടും വെടിവയ്പ്പ്

കസ്റ്റഡിയിലെടുത്ത പ്രതിയെ രക്ഷപ്പെടാന്‍ സഹായിച്ചത് ഭാര്യ; രണ്ടു പേരും പിടിയിൽ

601 ഡോക്റ്റർമാർക്കെതിരേ ആരോഗ്യ വകുപ്പിന്‍റെ നടപടി