Kerala

''കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നു''; വാളയാർ കേസിൽ പ്രോസിക്യൂട്ടറെ മാറ്റണമെന്ന് പെൺകുട്ടികളുടെ അമ്മ

സിബിഐ ഡയറക്ടർക്ക് കത്ത് നൽകി.

MV Desk

പാലക്കാട്: വാളയാർ കേസിൽ അഡ്വ. കെ പി സതീശനെ പ്രോസിക്യൂട്ടർ സ്ഥാനത്ത് നിന്നും മാറ്റണമെന്നാവശ്യവുമായി പെൺകുട്ടികളുടെ അമ്മ. ഇക്കാര്യം ആവശ്യപ്പെട്ടുകൊണ്ട് പെൺകുട്ടികളുടെ അമ്മ സിബിഐ ഡയറക്ടർക്ക് കത്ത് നൽകി.

പ്രതികളുടെ നുണ പരിശോധന താന്‍ കോടതിയിൽ എതിർത്തു എന്നത് സത്യമായ കാര്യമലെന്നും കേസ് അട്ടിമറിക്കാന്‍ പ്രോസിക്യൂട്ടർ ശ്രമിക്കുന്നുവെന്നും പെൺകുട്ടിയുടെ അമ്മ പറയുന്നു.

കേസിന്‍റെ ചുമതലകളിൽ നിന്നും കെ പി സതീശനെ നീക്കണമെന്നും തനിക്ക് വിശ്വാസമുള്ള മറ്റൊരാളെ സ്പെഷ്യൽ പ്രോസിക്യൂട്ടറാക്കണമെന്നും ഇവർ ആവശ്യപ്പെട്ടു. അട്ടപ്പാടി മധു കേസിൽ നിന്നും സ്പെഷ്യൽ പ്രോസിക്യൂട്ടർ കഴിഞ്ഞ ദിവസം പിന്മാറിയിരുന്നു.

ക്ഷാമബത്ത ജീവനക്കാരുടെ അവകാശമല്ലെന്ന സർക്കാർ നിലപാട് വർഗ വഞ്ചനയെന്ന് രമേശ് ചെന്നിത്തല

രഞ്ജി ട്രോഫി: ശേഷിക്കുന്ന മത്സരങ്ങൾ രഹാനെ കളിക്കില്ല

സൗഹൃദം ശല്യമായി; സോഷ്യൽ മീഡിയ സുഹൃത്തുക്കളുടെ സഹായത്തോടെ യുവതികൾ ആൺ സുഹൃത്തിനെ കൊന്നു

ആഡംബരയാത്ര; ആദ്യ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ പ്രധാനമന്ത്രി ഫ്ളാഗ് ഓഫ് ചെയ്തു

കേരള കോൺഗ്രസ് മുന്നണി മാറ്റത്തെ കുറിച്ച് ചർച്ച ചെയ്യേണ്ടതില്ല; മാണി വിഭാഗം വരുമെന്ന് പറഞ്ഞിട്ടില്ലെന്ന് വി.ഡി. സതീശൻ