.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
Neyyar Dam  file
Kerala

ജലനിരപ്പ് ഉയരുന്നു; നെയ്യാര്‍, പേപ്പാറ, കാഞ്ഞിരപ്പുഴ ഡാമുകളുടെ ഷട്ടറുകൾ ഉയർത്തി

സമീപവാസികൾക്ക് ജാഗ്രതാ നിർദേശം

MV Desk

തിരുവനന്തപുരം: 2 ദിവസമായി തുടർച്ചയായി പെയ്യുന്ന മഴയെത്തുടർന്ന് സംസ്ഥാനത്തെ വിവിധ അണക്കെട്ടുകൾ നിറഞ്ഞു. ജലനിരപ്പ് ഉയര്‍ന്നതിനെത്തുടര്‍ന്ന് നെയ്യാര്‍ ഡാമിന്‍റെ ഷട്ടറുകള്‍ തുറന്നു. ഡാമിന്‍റെ നാലു ഷട്ടറുകള്‍ 30 സെന്‍റീമീറ്ററാണ് ഉയര്‍ത്തിയത്. ഷട്ടറുകള്‍ 10 സെന്‍റീമീറ്റര്‍ കൂടി ഉയര്‍ത്താന്‍ സാധ്യതയുണ്ട്. സമീപവാസികള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ ഭരണകൂടം നിര്‍ദേശിച്ചു.

പേപ്പാറ ഡാമിന്‍റെ ഷട്ടറുകളും ഉയർത്തി. നിലവിൽ ആകെ 10 സെന്‍റീമീറ്ററാണ് ഉയർത്തിയിട്ടുള്ളത്. വലിയ അളവിൽ നീരൊഴുക്ക് തുടരുന്ന സാഹചര്യത്തിൽ അത് 70 സെന്‍റീമീറ്റർ കൂടി വർധിപ്പിച്ച് ആകെ 80 സെന്‍റീമീറ്റർ ആയി ഉയർത്തും. സമീപവാസികൾ ജാഗ്രത പുലർത്തണമെന്ന് ജില്ലാ കലക്ടർ അറിയിച്ചു .

കൂടാതെ പാലക്കാട് കാഞ്ഞിരപ്പുഴ ഡാമിന്‍റെ മൂന്നു ഷട്ടറുകള്‍ 20 സെന്‍റീമീറ്റര്‍ വീതവും ഉയര്‍ത്തി. മലമ്പുഴ, ശിരുവാണി ഡാമുകളിലേക്കുള്ള നീരൊഴുക്കും കൂടി.

''പൊലീസിനെ നിയന്ത്രിക്കുന്നത് ഞാനല്ല'', തെരഞ്ഞെടുപ്പ് കമ്മിഷനെതിരേ മുഖ്യമന്ത്രി | Video

ഏപ്രിൽ 5 വരെ ബംഗളൂരുവിൽ തിരക്കായിരിക്കും; സ്വകാര്യ വാഹനം ഒഴിവാക്കണമെന്ന് പൊലീസ്

ട്രംപ് സമ്മതിച്ചു; 7 വർഷത്തിന് ശേഷം എൽപിജിയുമായി ഇറാൻ കപ്പൽ ഇന്ത്യയിലേക്ക്!

കാര‍്യവട്ടത്ത് ഏകദിന മത്സരം കളിക്കാൻ രോ-കോ എത്തുന്നു; മത്സരക്രമം പുറത്തുവിട്ട് ബിസിസിഐ

വൈരമുത്തുവിന് ജ്ഞാനപീഠ പുരസ്കാരം നൽകിയതിൽ പ്രതിഷേധം; ഒരു കോടി രൂപയുടെ ബദൽ പുരസ്കാരം പ്രഖ്യാപിച്ച് എഴുത്തുകാരൻ