വായനാട് ദുരന്തത്തിൽ മരണ സംഖ്യ 55 ആയി 
Kerala

വയനാട് ദുരന്തം; മരണ സംഖ്യ 50 കടന്നു, നൂറിലധികം പേർ കുടുങ്ങിക്കിടക്കുന്നു

പുഴയിൽ കനത്ത ഒഴുക്കും മഴയും രക്ഷാപ്രവർത്തനത്തിന് തടസമാണ്

Namitha Mohanan

മാനന്തവാടി: വയനാട്ടിലെ ഉരുൾപൊട്ടലിൽ പെട്ട് മരിച്ചവരുടെ എണ്ണം 55 ആയി. നൂറുകണക്കിന് ആളുകൾ പ്രദേശത്ത് കുടങ്ങിക്കിടക്കുന്നുണ്ട്. നിരവധി പേരെ കാണാതായിട്ടുണ്ട്. പരുക്കേറ്റവരിൽ ചികിത്സയിൽ കഴിയുന്നവരും കുടുങ്ങിക്കിടക്കുന്നവരുമായി നിരവധി പേരാണുള്ളത്. ഇതിൽ ചിലരുടെ നില ഗുരുതരമാണ്. മരണസംഖ്യ വരും മണിക്കൂറുകളിൽ വർധിക്കുമെന്നാണ് റിപ്പോർട്ട്.

പ്രദേശത്ത് 50 ൽ അധികം വീടുകൾ തകർന്നതായാണ് നിഗമനം. മുണ്ടക്കൈയിൽ പത്ത് വീടുകൾ മാത്രമാണ് ബാക്കിയുള്ളത്. സ്കൂളുകൾ തകർന്നു. മസ്ജിദ് തകർന്നു, ഉസ്താദി അടക്കമുള്ളവരെ കാണാനില്ലെന്നാണ് വിവരം. കാണാതായവരിൽ അധികവും സ്ത്രീകളും കുട്ടികളുമാണെന്നാണ് വിവരം.

പുഴയിൽ കനത്ത ഒഴുക്കും മഴയും രക്ഷാപ്രവർത്തനത്തിന് തടസമാണ്. പ്രദേശത്ത് രക്ഷാപ്രവർത്തനം വേണ്ട രീതിയിൽ നടത്താനുള്ള സാഹചര്യം ഇതുവരെ ഉണ്ടായിട്ടില്ല എന്നത് കൂടുതൽ പ്രതിസന്ധി സൃഷ്ടിക്കുന്നതാണ്. കിലോമീറ്ററുകൾ അകലെ മലപ്പുറത്ത് ചാലിയാറിന്‍റെ ഭാഗങ്ങളിൽ ഇതുവരെ കണ്ടെത്തിയത് 11 മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ആശുപത്രിയിൽ 36 മൃതദേഹങ്ങളാണുള്ളത്.

മെസിയും അർജന്‍റീനയും കേരളത്തിലേക്കില്ല; സ്ഥിരീകരിച്ച് മുഖ‍്യമന്ത്രി

പിഎം ശ്രീ പദ്ധതിയിൽ നിന്ന് പിന്മാറാനുള്ള സർക്കാർ തീരുമാനം ആത്മഹത‍്യാപരമെന്ന് കെ. സുരേന്ദ്രൻ

ഓണറേറിയം വർധനവിൽ തൃപ്തരല്ല; സമരം തുടരുമെന്ന് ആശമാർ

ക്ഷേമപെൻഷൻ 2000 രൂപയാക്കി; ആശമാർക്കും ആശ്വാസം

ഇന്ത‍്യ- പാക് യുദ്ധം അവസാനിച്ചത് തന്‍റെ ഭീഷണി മൂലമെന്ന് ട്രംപ്