വികസനത്തിൻ്റെ വിസ്ഫോടനം: കോഴിക്കോട് - വയനാട് തുരങ്ക പാത ഫസ്റ്റ് ബ്ലാസ്റ്റ് മുഖ്യമന്ത്രി സ്വിച്ചോൺ ചെയ്യും

 
Kerala

വികസനത്തിൻ്റെ വിസ്ഫോടനം: കോഴിക്കോട് - വയനാട് തുരങ്ക പാത ഫസ്റ്റ് ബ്ലാസ്റ്റ് മുഖ്യമന്ത്രി സ്വിച്ചോൺ ചെയ്യും

ആനക്കാംപൊയിൽ - കള്ളാടി - മേപ്പാടി തുരങ്കപാത യാഥാർഥ്യമാകുന്നതോടെ വയനാടൻ ചുരത്തിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമാവുകയാണ്

Namitha Mohanan

കോഴിക്കോട്: വടക്കൻ കേരളത്തിന്‍റെ യാത്രാദുരിതത്തിന് ശാശ്വത പരിഹാരമായി നിർമിക്കുന്ന വയനാട് തുരങ്കപാത നിർമാണത്തിന് ഔദ്യോഗിക തുടക്കമാവുന്നു. താമരശേരി ചുരത്തിന് ബദലായി വരുന്ന തുരങ്കപാതയുടെ പ്രധാന ഘട്ടമായ പാറ പൊട്ടിക്കൽ പ്രവൃത്തി മുഖ്യമന്ത്രി പിണറായി വിജയൻ വെള്ളിയാഴ്ച 11 മണിക്ക് സ്വിച്ച് ഓൺ കർമത്തിലൂടെ ഉദ്ഘാടനം ചെയ്യും.

ആനക്കാംപൊയിൽ - കള്ളാടി - മേപ്പാടി തുരങ്കപാത യാഥാർഥ്യമാകുന്നതോടെ വയനാടൻ ചുരത്തിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമാവുകയാണ്. കോഴിക്കോട് ജില്ലയിലെ ആനക്കാംപൊയിൽ (മറിപ്പുഴ) മുതൽ വയനാട് ജില്ലയിലെ കള്ളാടി (മീനാക്ഷി പാലം) വരെയാണ് തുരങ്കപാത. കൊങ്കൺ റെയിൽവേ കോർപ്പറേഷന്‍റെ മേൽനോട്ടത്തിലാണ് നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നത്. കിഫ്ബിയിൽ നിന്ന് 2134.50 കോടി രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.

പദ്ധതി പൂർത്തിയാവുന്നതോടെ കോഴിക്കോട് - വയനാട് യാത്രാ ദൂരം പകുതിയായി കുറയും. ആനക്കാംപൊയിൽ മുതൽ മേപ്പാടി വരെ 8.7 കിലോമീറ്ററാണ് ദൂരം. പരിസ്ഥിതി, വനം വകുപ്പുകളുടെ കർശന പരിശോധനകൾക്കും അനുമതികൾക്കും ശേഷമാണ് സംസ്ഥാന സർക്കാരിന്‍റെ ഈ സ്വപ്ന പദ്ധതി യാഥാർഥ്യമാക്കുന്നത്.

ഓസ്ട്രേലിയൻ സാങ്കേതിക വിദ്യയുടെ പിൻബലത്തോടെയാണ് നിർമാണം. ഓസ്ട്രേലിയൻ സാങ്കേതികവിദ്യയുടെ പിൻബലത്തിൽ കട്ട് ആൻഡ് കവർ രീതിയിലാണ് തുരങ്കം നിർമിക്കുക. കൃത്യമായ അളവിലും ആഴത്തിലും പാറ തുരക്കുന്നതിനായി ആധുനിക റോക്ക് ഡ്രിൽ ബൂമറുകൾ ഉപയോഗിക്കും. തുരങ്കം പാത പൂർത്തിയാകുമ്പോൾ ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും നീളമേറിയ ഇരട്ട തുരങ്കപാതയായി ഇത് മാറും.

11കാരിയെ ബലാത്സംഗം ചെയ്തു കൊന്ന കേസിലെ പ്രതിയെ വധിച്ച് ബംഗാൾ പൊലീസ്; മൃതദേഹം പോലും കാണേണ്ടെന്ന് പ്രതിയുടെ അമ്മ

ലിഫ്റ്റിൽ‌ തല കുടുങ്ങി; പത്തനംതിട്ടയിൽ 75 കാരന് ദാരുണാന്ത്യം

ചാറ്റ് ജിപിടി ഉപയോഗിച്ച് 46,000 ആനിമേഷൻ അക്കൗണ്ടുകൾ ഡിലീറ്റ് ചെയ്തു; 15കാരൻ അറസ്റ്റിൽ

വയനാട് മണ്ണിടിച്ചിൽ ദുരന്തം; മുഖ്യമന്ത്രിയുമായി ഫോണിൽ സംസാരിച്ച് അമിത് ഷാ, കേന്ദ്ര സഹായം വാഗ്ദാനം ചെയ്തു

ഹരിതകർമ സേനാംഗങ്ങൾക്കിനി പച്ചയല്ല, 'കാവി'; യൂണിഫോണിൽ മാറ്റവുമായി തിരുവനന്തപുരം കോർപ്പറേഷൻ