സിനിമാ മേഖലയിൽ ഇടക്കാല പെരുമാറ്റച്ചട്ടം വേണം; ഡബ്ല്യൂസിസി Women in Cinema Collective
Kerala

സിനിമാ മേഖലയിൽ ഇടക്കാല പെരുമാറ്റച്ചട്ടം വേണം; ഡബ്ല്യൂസിസി

പോഷ് നിയമവുമായി ബന്ധപ്പെട്ട് സിനിമാ മേഖലയില്‍ ഭീഷണി നേരിടുന്ന സ്ത്രീകള്‍ക്ക് സുരക്ഷ ഉള്‍പ്പെടെ ഏര്‍പ്പാടാക്കാനും കോടതി ഇടപെടണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്

Namitha Mohanan

കൊച്ചി: മലയാള സിനിമാ വ്യവസായത്തെ നിയന്ത്രിക്കാൻ സിനിമാ പെരുമാറ്റച്ചട്ടം രൂപീകരിക്കണമെന്ന ആവശ്യവുമായി വുമൺ ഇൻ സിനിമാ കലക്റ്റീവ് (wcc). സർക്കാർ നിയമം രൂപീകരിക്കുന്നതുവരെ ഇടക്കാല ഉത്തരവിലൂടെ ചട്ടം ബാധകമാക്കണമെന്നാണ് ഹർജിയിലെ ആവശ്യം.

ഹേമ കമ്മിറ്റിയുമായി ബന്ധപ്പെട്ട് ഹൈക്കോടതി സ്പെഷ്യൽ ബെഞ്ചിന്‍റെ സിറ്റിങ് നടന്നിരുന്നു. ഈ അവസരത്തിലാണ് ഡബ്ല്യൂസിസി ഇടക്കാല ചട്ടമെന്ന ആവശ്യം ഉന്നയിച്ചത്. പോഷ് നിയമവുമായി ബന്ധപ്പെട്ട് സിനിമാ മേഖലയില്‍ ഭീഷണി നേരിടുന്ന സ്ത്രീകള്‍ക്ക് സുരക്ഷ ഉള്‍പ്പെടെ ഏര്‍പ്പാടാക്കാനും കോടതി ഇടപെടണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

നടിയെ ആക്രമിച്ച കേസ്; നിർണായക വിധി തിങ്കളാഴ്ച

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ അസാധാരണ പോരാട്ടത്തിന്‍റെ കഥ

തെരഞ്ഞെടുപ്പ് പ്രചാരണം കഴിഞ്ഞ് വീട്ടിലെത്തി; സ്ഥാനാർഥി കുഴഞ്ഞുവീണ് മരിച്ചു

അമ്മ എഴുന്നേൽക്കുന്നില്ലെന്ന് മക്കൾ അയൽവാസികളെ അറിയിച്ചു; യുവതി വീടിനുള്ളിൽ മരിച്ച നിലയിൽ, ഭർത്താവിനെ കാണാനില്ല

നടി ആക്രമിക്കപ്പെട്ട കേസിൽ വിധി കാത്ത് കേരളം