പുനരാലോചിക്കാം, പുനർനിർമ്മിക്കാം, മാറ്റങ്ങൾക്കായി ഒന്നിച്ചു നിൽക്കാം; അമ്മയിലെ കൂട്ടരാജിയിൽ പ്രതികരിച്ച് ഡബ്ല്യുസിസി 
Kerala

'മാറ്റങ്ങൾക്കായി ഒന്നിച്ചു നിൽക്കാം'; അമ്മയിലെ കൂട്ടരാജിയിൽ പ്രതികരിച്ച് ഡബ്ല്യുസിസി

തുടർന്ന് സിനിമ മേഖലയിലെ അതിക്രമങ്ങളും ചൂഷണവും ചൂണ്ടിക്കാട്ടി നിരവധിപേർ രംഗത്തെത്തി

കൊച്ചി: താരസംഘടനയായ അമ്മയിലെ കൂട്ടരാജിയിൽ പ്രതികരിച് ഫേസ്ബുക്ക് പോസ്റ്റുമായി വുമൺ ഇൻ സിനിമ കളക്‌ടീവ് (ഡബ്ല്യു സി സി) രംഗത്തെത്തി. പുനരാലോചിക്കാം, പുനർനിർമ്മിക്കാം, മാറ്റങ്ങൾക്കായി ഒന്നിച്ചു നിൽക്കാം നീതിയുടെയും ആത്മാഭിമാനത്തിന്‍റെയും ഭാവി രൂപപ്പെടുത്തുക നമ്മുടെ കടമയാണ്.

നമുക്കൊരു പുതുവിപ്ലവം സൃഷ്ടിക്കാം എന്നായിരുന്നു ഡബ്ല്യു സി സി യുടെ ഫേസ്ബുക്ക് പോസ്റ്റ്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിട്ടതിനെ തുടർന്ന് താരങ്ങൾക്ക് നേരേയുണ്ടായ ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് കൂട്ടരാജി. തുടർന്ന് സിനിമ മേഖലയിലെ അതിക്രമങ്ങളും ചൂഷണവും ചൂണ്ടിക്കാട്ടി നിരവധിപേർ രംഗത്തെത്തി. അമ്മയുടെ ജനറൽ സെക്രട്ടറിയായ സിദ്ദിഖ് രാജിവച്ചതോടെ പകരം ചുമതല ഏൽപ്പിച്ച ബാബുരാജിനെതിരെയും ലൈംഗിക ആരോപണം ഉയർന്നു. ആരോപണ വിധേയനായ ബാബുരാജിനെ മാറ്റണം എന്ന് അമ്മയിലെ ഒരു വിഭാഗം ആവശ‍്യപെട്ടു.

ഇത് സംഘടനയ്ക്കകത്ത് ഭിന്നാഭിപ്രായങ്ങൾ ഉണ്ടായി തുടർന്ന് കൂട്ടരാജിയിൽ കലാശിച്ചു.ധാർമ്മിക ഉത്തരവാദിത്വം മുൻനിർത്തി മോഹൻലാലും രാജി വച്ചു. രണ്ട് മാസത്തിനുള്ളിൽ പൊതുയോഗം കൂടി, പുതിയ ഭരണ സമിതിയെ തെരെഞ്ഞെടുക്കുമെന്നും നിലവിലുള്ള ഭരണ സമിതി താത്ക്കാലിക സംവിധാനമായി തുടരുമെന്നും മോഹൻലാൽ രാജി കത്തിലൂടെ അറിയിച്ചു.

'സിഎം വിത്ത് മി' പദ്ധതിയുമായി സർക്കാർ; ലക്ഷ്യം ഭരണത്തില്‍ ജനങ്ങളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കുക

ഏഷ്യ കപ്പ്; ഒടുവിൽ വഴങ്ങി, പാക്കിസ്ഥാൻ-യുഎഇ മത്സരം ആരംഭിച്ചു

ശിവഗിരി, മുത്തങ്ങ അന്വേഷണ റിപ്പോർട്ട് പുറത്തു വിടണം; എ.കെ. ആന്‍റണി

കള്ളപ്പണം വെളിപ്പിക്കൽ കേസ്; ആൻഡമാൻ മുൻ എംപി ഉൾപ്പെടെ രണ്ട് പേരെ ഇഡി അറസ്റ്റു ചെയ്തു

ഒരു കോടി 18 ലക്ഷം രൂപയുടെ ഓൺലൈൻ തട്ടിപ്പ് പ്രതി ഉത്തർപ്രദേശിൽ നിന്നും അറസ്റ്റിൽ