തെക്കൻ കേരളത്തിനു മുകളിൽ ചക്രവാതച്ചുഴി 
Kerala

തെക്കൻ കേരളത്തിനു മുകളിൽ ചക്രവാതച്ചുഴി; 5 ദിവസം മഴയ്ക്ക് സാധ്യത

മേയ്‌ 25 മുതൽ 27 വരെ ഒറ്റപ്പെട്ടസ്ഥലങ്ങളിൽ ശക്തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

തിരുവനന്തപുരം: തെക്കൻ കേരളത്തിന് മുകളിൽ ചക്രവാത ചുഴി നിലനിൽക്കുന്നതിനാൽ കേരളത്തിൽ അടുത്ത 5 ദിവസം ഇടി, മിന്നൽ, മണിക്കൂറിൽ 30-40 കിലോമീറ്റർ വേഗത്തിലുള്ള കാറ്റ് എന്നിവയോടു കൂടിയ മിതമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. മേയ്‌ 25 മുതൽ 27 വരെ ഒറ്റപ്പെട്ടസ്ഥലങ്ങളിൽ ശക്തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പു നൽകിയിട്ടുണ്ട്. മധ്യകിഴക്കൻ ബംഗാൾ ഉൾക്കടലിലെ തീവ്ര ന്യൂന മർദം അതിതീവ്ര ന്യൂനമർദമായി ശക്തി പ്രാപിച്ചു കഴിഞ്ഞു.

അടുത്ത 12 മണിക്കൂറിനുള്ളിൽ വീണ്ടും ശക്തി പ്രാപിച്ചു ചുഴലിക്കാറ്റായി മാറാൻ സാധ്യതയുണ്ടെന്നും തുടർന്ന് മേയ് 26 രാവിലെയോടെ വീണ്ടും ശക്തി പ്രാപിച്ചു തീവ്രചുഴലിക്കാറ്റായിമാറി അർധരാത്രിയോടെ ബംഗ്ലാദേശ്-സമീപ പശ്ചിമ ബംഗാൾ-തീരത്ത് സാഗർ ദ്വീപിനും ഖെപ്പുപാറക്കും ഇടയിൽ കരയിൽ പ്രവേശിക്കാൻ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

അതേ സമയം കേരളത്തിൽ ശനിയാഴ്ച എവിടെയും റെഡ്, ഓറഞ്ച് അലർട്ട് ഇല്ല. 7 ജില്ലകളിൽ യെലോ അലർട്ട് മാത്രമാണുള്ളത്.

''ഞാൻ നിങ്ങളുടെ മന്ത്രിയല്ല'', സഹായം ചോദിച്ച സ്ത്രീയോട് സുരേഷ് ഗോപി

തൃശൂർ അതിരൂപത മുൻ ആർച്ച് ബിഷപ്പ് ജേക്കബ് തൂങ്കുഴി അന്തരിച്ചു

ലാഭം വാഗ്ദാനം ചെയ്ത് ഷെയർ ട്രേഡിങ്ങിലൂടെ തട്ടിയെടുത്തത് 25 കോടി; പ്രതി അറസ്റ്റിൽ

അതൃപ്തി പരസ്യമാക്കി പന്തളം രാജകുടുംബം; ആഗോള അയ്യപ്പ സംഗമത്തിൽ പങ്കെടുക്കില്ല

''അമീബിക് മസ്തിഷ്ക ജ്വരം പടർന്നു പിടിക്കുന്നു''; കപ്പൽ മുങ്ങി, വീണ ജോർജിനെതിരേ പ്രതിപക്ഷം