കണ്ണൂരിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ കർഷകൻ മരിച്ചു

 
Kerala

കണ്ണൂരിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ കർഷകൻ മരിച്ചു

ശ്രീധരന്‍റെ ദേഹം മുഴുവൻ പന്നിയുടെ കുത്തേറ്റിരുന്നു.

നീതു ചന്ദ്രൻ

തലശ്ശേരി: കണ്ണൂരിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ കർഷകൻ മരിച്ചു. പാനൂർ വള്ള്യായി സ്വദേശി ശ്രീധരനാണ് (70) മരിച്ചത്. ഞായറാഴ്ച രാവിലെയാണ് ആക്രമണമുണ്ടായത്. കൃഷിയിടത്തിൽ നനച്ചു കൊണ്ടിരുന്ന ശ്രീധരനെ പന്നി തുടരെ കുത്തുകയായിരുന്നു.

ശ്രീധരന്‍റെ ദേഹം മുഴുവൻ പന്നിയുടെ കുത്തേറ്റിരുന്നു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ശബരിമല സ്വർണക്കൊള്ള: ഉണ്ണികൃഷ്ണൻ പോറ്റിയെ എസ്ഐടി കസ്റ്റഡിയിൽ വിട്ടു

പാലിയേക്കരയിൽ ടോൾ പിരിക്കാം; വിലക്ക് നീക്കി ഹൈക്കോടതി

ആക്രി ഇടപാടുകാരനിൽ നിന്ന് 8 ലക്ഷം രൂപ കൈക്കൂലി; പഞ്ചാബിൽ ഐപിഎസ് ഓഫിസർ അറസ്റ്റിൽ

അർധസെഞ്ചുറി അടിച്ച് സഞ്ജു; മഹാരാഷ്ട്രക്കെതിരേ കേരളം പൊരുതുന്നു

അസമിലെ സൈനിക ക്യാംപിന് നേരെ നടന്ന ആക്രമണത്തിൽ മൂന്നു സൈനികർക്ക് പരുക്ക്