Kerala

കാഞ്ഞിരപ്പള്ളി ഇടക്കുന്നത്ത് സ്വകാര്യ കിണറ്റിൽ കാട്ടു പോത്ത് വീണു

തിങ്കളാഴ്ച ഇടക്കുന്നം ഭാഗത്ത് കാട്ടുപോത്തിനെ നാട്ടുകാർ കണ്ടിരുന്നു. പേമുണ്ടക്കൽ അബ്ദുൽ റഹീമിന്റെ പശുത്തൊഴുത്തിൽ കയറിയ കാട്ടുപോത്ത് വീട്ടുകാർ ബഹളം വച്ചതോടെ ഓടിയിരുന്നു.

കോട്ടയം: കാഞ്ഞിരപ്പള്ളി ഇടക്കുന്നത്ത് സ്വകാര്യ വ്യക്തിയുടെ കിണറ്റിൽ കാട്ടു പോത്ത് വീണു. ഇടക്കുന്നം സി.എസ്.ഐ പള്ളിക്ക് സമീപം കൊച്ചുവീട്ടിൽ തോമസിന്റെ വീടിനോട് ചേർന്ന കിണറ്റിലാണ് കാട്ടു പോത്ത് വീണത്. ചൊവ്വാഴ്ച രാത്രി 7 മണിയോടെയാണ് സംഭവം.

തിങ്കളാഴ്ച ഇടക്കുന്നം ഭാഗത്ത് കാട്ടുപോത്തിനെ നാട്ടുകാർ കണ്ടിരുന്നു. പേമുണ്ടക്കൽ അബ്ദുൽ റഹീമിന്റെ പശുത്തൊഴുത്തിൽ കയറിയ കാട്ടുപോത്ത് വീട്ടുകാർ ബഹളം വച്ചതോടെ ഓടിയിരുന്നു. വനപാലകർ സ്ഥലത്ത് എത്തിയിരുന്നങ്കിലും കണ്ടെത്താനായില്ല. ഇതിനിടയിലാണ് കാട്ടുപോത്ത് കിണറ്റിൽ വീണത്.

മാധ‍്യമങ്ങളെ കാണാൻ എ.കെ. ആന്‍റണി; പൊലീസ് അതിക്രമങ്ങളിൽ പ്രതികരിച്ചേക്കും

വനം വകുപ്പ് ഉദ്യോഗസ്ഥയെ പീഡിപ്പിക്കാൻ ശ്രമം; ഫോറസ്റ്റ് ഓഫിസറിന് സസ്പെൻഷൻ

ഇളയരാജയുടെ പരാതി: അജിത് ചിത്രം നെറ്റ്ഫ്ലിക്സ് നീക്കി

ക്ഷേത്രങ്ങളിൽ വിശ്വാസികൾ പണം നൽകുന്നത് കല്യാണ മണ്ഡപങ്ങളുടെ നിർമാണത്തിനല്ല: സുപ്രീം കോടതി

പീച്ചി കസ്റ്റഡി മർദനം; രതീഷിനെതിരേ കൂടുതൽ നടപടിയുണ്ടായേക്കും