കെ.​മു​ര​ളീ​ധ​ര​ൻ

 
Kerala

രാഹുൽ മാങ്കൂട്ടത്തിലിനെതിരേ കൂടുതൽ നടപടിക്കു മടിക്കില്ല: കെ. മുരളീധരൻ

പുറത്തുവന്ന ഓഡിയൊയുടെ ആധികാരികത അറിയണം.

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരേ കൂടുതൽ ശക്തമായ നടപടികളിലേക്ക് പോകാൻ പാർട്ടിക്കു മടിയില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. കോൺഗ്രസും യുഡിഎഫുമാണ് രാഹുലിനെ സ്ഥാനാർഥിയാക്കിയത്. അവർ രണ്ടുപേരും പറയുന്നു, ഞങ്ങളുടെ കൂടെ കൂടണ്ടാ എന്ന്. ഇനി കടിച്ചു തൂങ്ങണോ വേണ്ടയോ എന്ന് രാഹുലിനു തീരുമാനിക്കാം. കൂടുതൽ കാര്യങ്ങൾ പിന്നീട് തീരുമാനിക്കും.

പുറത്തുവന്ന ഓഡിയൊയുടെ ആധികാരികത അറിയണം. വിശദീകരണം നൽകാൻ രാഹുലിന് സമയമുണ്ട്. നിലവിലെ സസ്പെൻഷൻ സ്ഥിരം ഏർപ്പാടല്ല. കൂടുതൽ കടുത്ത നടപടികളിലേക്കു പോകാൻ പാർട്ടിക്കു മടിയില്ല എന്നതിന്‍റെ സൂചനയാണ്. പാർട്ടി അംഗത്തിന് ലഭിക്കുന്ന പരിരക്ഷ രാഹുലിന് കോൺഗ്രസിൽനിന്ന് ലഭിക്കില്ലെന്നും കെ. മുരളീധരൻ മാധ്യമങ്ങളോട് പറഞ്ഞു.

ഭൂപതിവ് നിയമഭേദഗതി ചട്ടങ്ങൾക്ക് മന്ത്രിസഭയുടെ അംഗീകാരം

ട്രംപ് വിളിച്ചു, മോദി എടുത്തില്ല: ഇന്ത്യ - യുഎസ് ബന്ധം ഉലയുന്നു

രാഹുലിന്‍റേത് ക്രിമിനൽ രീതി; നിയമനടപടിയുണ്ടാവുമെന്ന് മുഖ്യമന്ത്രി

എഐ ക‍്യാമറ അഴിമതി; സതീശന്‍റെയും ചെന്നിത്തലയുടെയും ഹർജികൾ തള്ളി

അജിത് കുമാറിനെതിരായ അനധികൃത സ്വത്ത് സമ്പാദന കേസ്; വിജിലൻസ് കോടതി ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു