Kerala

കുത്തിവെയ്പ്പിനു പിന്നാലെ അബോധാവസ്ഥയിലായ യുവതി മരിച്ചു; ചികിത്സാപ്പിഴവെന്ന് ബന്ധുക്കൾ

കുത്തിവയ്പ്പ് നൽകിയതിനു പിന്നാലെ യുവതിക്ക് ശ്വാസതടസ്സവും ശരീരത്തിന് നിറവ്യത്യാസവും ഉണ്ടായി.

തിരുവനന്തപുരം: നെയ്യാറ്റിൻകര താലൂക്ക് ആശുപത്രിയിൽ കുത്തിവയ്പ്പിന് പിന്നാലെ അബോധാവസ്ഥയിലായ യുവതി മരിച്ചു. നെയ്യാറ്റിൻകര മച്ചേൽ അമ്പറത്തലയ്ക്കൽ കുണ്ടൂർക്കോണം ശരതിന്‍റെ ഭാര്യ കൃഷ്ണ തങ്കപ്പൻ ആണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളെജിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. യുവതിയുടെ മരണത്തിനു കാരണം ചികിത്സാപ്പിഴവാണെന്ന് ബന്ധുക്കൾ ആരോപിച്ചു. യുവതിയുടെ ഭർത്താവിന്‍റെ പരാതിയിൽ ആശുപത്രിയിൽ ചുമതലയിലുണ്ടായിരുന്ന ഡോക്റ്റർ ബിനുവിനെതിരേ പൊലീസ് കേസെടുത്തിട്ടുണ്ട്.

വയറുവേദനയെത്തുടർന്ന് തൈക്കാട് ആശുപത്രിയിലാണ് കൃഷ്ണ ആദ്യം ചികിത്സ തേടിയത്. കിഡ്നിയിൽ കല്ല് കണ്ടെത്തിയതിനെത്തുടർന്ന് ജൂൺ 15ന് നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലെ സർജറി വിഭാഗത്തിലേക്കയച്ചു.

11 മണിയോടെ കുത്തിവയ്പ്പ് നൽകിയതിനു പിന്നാലെ യുവതിക്ക് ശ്വാസതടസ്സവും ശരീരത്തിന് നിറവ്യത്യാസവും ഉണ്ടായി. ആസ്മ രോഗിയായിരുന്നു യുവതി. അലർജി പരിശോധന നടത്താതെ കുത്തിവയ്പ്പ് നടത്തിയതാണ് മരണകാരണമെന്ന് ബന്ധുക്കൾ ആരോപിക്കുന്നു.

പൊലീസ് മർദനം; കെഎസ്‌യു മാർച്ചിൽ സംഘർഷം

ഓൺലൈനിലൂടെ വോട്ട് നീക്കം ചെയ്യാൻ സാധിക്കില്ല; രാഹുലിന്‍റെ ആരോപണങ്ങൾ അടിസ്ഥാന രഹിതമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ

5 പുതുമുഖങ്ങൾ; നേപ്പാളിനെതിരായ ടി20 പരമ്പരയ്ക്കുള്ള വെസ്റ്റ് ഇൻഡീസ് ടീമായി

ഇനി പാക്കിസ്ഥാനെ തൊട്ടാൽ സൗദി തിരിച്ചടിക്കും; പ്രതിരോധ കരാർ ഒപ്പുവച്ചു

പാലിയേക്കര ടോൾ പിരിവിന് അനുമതിയില്ല; ഹൈക്കോടതി ഉത്തരവ് നിലനിൽക്കും