ധന്യ

 
Kerala

മാവേലിക്കരയിൽ ശസ്ത്രക്രിയയ്ക്കിടെ യുവതി മരിച്ചു; ചികിത്സാ പിഴവാരോപിച്ച് പൊലീസിൽ പരാതി നൽകി ബന്ധുക്കൾ

യുവതിയുടെ മരണത്തിൽ പ്രതികരണവുമായി ആശുപത്രി അധികൃതർ രം​ഗത്തെത്തി

Namitha Mohanan

ആലപ്പുഴ: മാവേലിക്കര വിഎസ്എം ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്കിടെ യുവതി മരിച്ച സംഭവത്തിൽ ചികിത്സാപിഴവെന്ന് ആരോപിച്ച് ബന്ധുക്കൾ. തൃക്കുന്നപ്പുഴ സ്വദേശി ധന്യ (39) ആണ് മരിച്ചത്. വൃക്കയിലെ കല്ല് നീക്കുന്നതിനായുള്ള ശസ്ത്രക്രിയയ്ക്കിടെയാണ് സംഭവം. സംഭവത്തിൽ ബന്ധുക്കൾ പൊലീസിൽ പരാതി നൽകി.

അതേസമയം, യുവതിയുടെ മരണത്തിൽ പ്രതികരണവുമായി ആശുപത്രി അധികൃതർ രം​ഗത്തെത്തി. ചികിത്സാ പിഴവ് ഉണ്ടായിട്ടില്ലെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. ബന്ധുക്കൾ ഒപ്പിട്ട് നൽകിയത് കീ ഹോൾ ശസ്ത്രക്രിയയ്ക്കാണ്. ശസ്ത്രക്രിയ തുടങ്ങിയപ്പോൾ രക്തകുഴലിൽ രക്ത സ്രാവം ഉണ്ടായി. ഇതോടെ ഓപ്പൺ സർജറിക്ക് വിധേയയാക്കി. ഈ ശസ്ത്രക്രിയ പൂർത്തിയാക്കിയ ശേഷമാണ് മരണം സംഭവിച്ചത്. ഹൃദയാഘാതമാണ് മരണ കാരണമെന്നും ആശുപത്രി അധികൃതർ പ്രതികരിക്കുന്നു.

ശ്രീലങ്കൻ തീരത്ത് ഇറാൻ കപ്പലിന് നേരേ ആക്രമണം; 101 പേരെ കാണാതായി

പാക്കിസ്ഥാൻ ടെസ്റ്റ് ടീമിന് പുതിയ പരിശീലകൻ?

ആന്‍റണി രാജു ചെയ്ത കുറ്റമെന്താണ്? പ്രോസിക്യൂഷനോട് ചോദ്യങ്ങളുമായി ഹൈക്കോടതി

മലയാളം ഇനി ഭരണഭാഷ; സുപ്രധാന ബില്ലിൽ ഗവർണർ ഒപ്പുവച്ചു

പി.കെ. ശശിയെ യുഡിഎഫ് സ്ഥാനാർഥിയായി മത്സരിപ്പിക്കരുത്; വി.ഡി. സതീശനെ സമീപിച്ച് നേതാക്കൾ