Kerala

യുവതി പൊള്ളലേറ്റ് മരിച്ചു; പിഞ്ചുകുഞ്ഞ് ഗുരുതരാവസ്ഥയിൽ

സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു

MV Desk

തിരുവനന്തപുരം: തിരുവനന്തപുരം പുത്തൻതോപ്പിൽ യുവതിയെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. പുത്തൻതോപ്പ് സ്വദേശി അഞ്ജുവാണ് (23) മരിച്ചത്. ഒമ്പത് മാസം പ്രായമായ കുഞ്ഞിനും പൊള്ളലേറ്റിട്ടുണ്ട്. തിരുവനന്തപുരം മെഡിക്കൽ കോളെജിൽ ചികിത്സയിലുള്ള കുഞ്ഞ് ഗുരുതരാവസ്ഥയിലാണ്.

കുളിമുറിയിലാണ് അഞ്ജുവിനെ പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനമെങ്കിൽ‌ ബന്ധുക്കൾ മരണത്തിൽ ദുരൂഹത ആരോപിക്കുന്നുണ്ട്.

മാവേലി, മലബാര്‍, ചെന്നൈ- മംഗളൂരു ട്രെയ്നുകളിൽ കൂടുതൽ സ്ലീപ്പർ കോച്ചുകൾ; എത്രയെന്ന് അറിയാം

കശ്മീരിൽ സിഐഎസ്എഫ് ജവാന്‍റെ വെടിവയ്പ്; സഹപ്രവർത്തകരായ നാല് പേർ കൊല്ലപ്പെട്ടു

കൊച്ചിയിലെ ചരിത്രപ്രസിദ്ധമായ കോഡർ ഹൗസിൽ തീപിടിത്തം

നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പ്; കോൺഗ്രസ് സ്ഥാനാർഥി മിലൻ പ്രധാന് ജാമ്യം

കേരള ബ്ലാസ്റ്റേഴ്സിനെ ഏറ്റെടുത്ത് അൽ ഫുർസാൻ