ബിനു

 
Kerala

പേപ്പർ മില്ലിലെ യന്ത്രത്തിൽ കുരുങ്ങി പരുക്കേറ്റ യുവതിക്ക് ദാരുണാന്ത്യം

ജോലിയ്ക്കിടെ മില്ലിലെ മെഷീനിന്‍റെ ബെൽറ്റിൽ കുടുങ്ങി ബിനു മറിഞ്ഞു വീഴുകയായിരുന്നു

കോട്ടയം: ചിങ്ങവനത്ത് പേപ്പർ മില്ലിലെ യന്ത്രത്തിൽ കുരുങ്ങി തലയിടിച്ച് ഗുരുതരമായി പരുക്കേറ്റ സൂപ്പർ വൈസറായ യുവതിയ്ക്ക് ദാരുണാന്ത്യം. പനച്ചിക്കാട് നെല്ലിക്കൽ സ്വദേശിനിയായ ബിനു (42) ആണ് മരിച്ചത്. ശനിയാഴ്ച വൈകിട്ട് 5.30 ഓടെ ചിങ്ങവനം ചന്തക്കവലയിലെ സെന്‍റ് മേരീസ് പേപ്പർ മില്ലിലായിരുന്നു അപകടം.

ജോലിയ്ക്കിടെ മില്ലിലെ മെഷീനിന്‍റെ ബെൽറ്റിൽ കുടുങ്ങി ബിനു മറിഞ്ഞു വീഴുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ ബിനുവിനെ സഹപ്രവർത്തകർ ചേർന്ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ ചിങ്ങവനം പൊലീസ് കേസെടുത്തു.

വെളിച്ചെണ്ണയ്ക്ക് ഞായറാഴ്ച പ്രത്യേക ഓഫറുമായി സപ്ലൈകോ

"ഇന്ത്യയിൽ നിർമിച്ച ആദ്യ സെമികണ്ടക്‌റ്റർ ചിപ്പ് വർഷാവസാനത്തോടെ വിപണിയിലെത്തും"; പ്രധാനമന്ത്രി

ഇടമലക്കുടിയിൽ പനിബാധിച്ച് 5 വയസുകാരൻ മരിച്ചു

കോഴിക്കോട്ട് ഒരാൾക്കു കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു

മുബൈയിൽ ട്രെയിനിലെ ശുചിമുറിയിൽ നാലുവയസുകാരന്‍റെ മൃതദേഹം; അന്വേഷണം ആരംഭിച്ചു