womens league activists banned from shafis road show 
Kerala

'റോഡിലിറങ്ങിയുള്ള ആവേശം വേണ്ട'; ഷാഫിയുടെ റോ‍ഡ് ഷോയിൽ വനിതാ ലീഗിന് വിലക്ക്

വനിതാ ലീഗ് പ്രവർത്തകർ അഭിവാദ്യം അർപ്പിച്ചാൽ മതിയെന്നുള്ള കൂത്തുപറമ്പ് മണ്ഡലം ലീഗ് ജനറൽ സെക്രട്ടറി ഷാഹുൽ ഹമീദിന്‍റെ സന്ദേശം പുറത്തായി

പാനൂർ: കണ്ണൂർ പാനൂരിൽ ഷാഫി പറമ്പിലിന്‍റെ വിജയാഘോഷത്തിൽ പങ്കെടുക്കുന്നതിൽ വനിതാ ലീഗ് പ്രവർത്തകർക്ക് വിലക്ക്. റോഡ് ഷോയിലും പ്രകടനത്തിലും പങ്കെടുക്കുന്നതിനാണ് വിലക്ക് ഏർപ്പെടുത്തിയത്. അച്ചടക്കത്തോടെയുള്ള ആഘോഷം മതിയെന്നും ആവേഷത്തിമിർപ്പിന് മതപരമായ നിയന്ത്രണം അനുവദിക്കുന്നില്ലെന്നുമാണ് വിലക്കിന്‍റെ കാരണമായി പറയുന്നത്.

വനിത ലീഗ് പ്രവർത്തകർ അഭിവാദ്യം അർപ്പിച്ചാൽ മതിയെന്നുള്ള കൂത്തുപറമ്പ് മണ്ഡലം ലീഗ് ജനറൽ സെക്രട്ടറി ഷാഹുൽ ഹമീദിന്‍റെ സന്ദേശം പുറത്തായി. കൂത്തുപറമ്പ് നിയോജകമണ്ഡലം യുഡിഎഫ് കമ്മിറ്റി പാനൂരിൽവച്ച് ഷാഫി പറമ്പിലിന് സ്വീകരണം നൽകുന്നത് ഇന്ന് വൈകിട്ടാണ് സ്വീകരണം നൽകുന്നത്.

വോട്ടെണ്ണൽ ദിനം വനിതാ ലീഗ് പ്രവർത്തകർ റോഡിലിറങ്ങി ആഘോഷിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിലക്ക്. ഷാഫി പറമ്പിലിന് കൂത്തുപറമ്പ് നിയോജകമണ്ഡലം യുഡിഎഫ് കമ്മിറ്റി പാനൂരിൽ വെകിട്ട് സ്വീകരണം നൽകുന്നുണ്ട്. എന്നാൽ സ്വീകരണത്തിന്റെ ഭാഗമായുള്ള റോഡ് ഷോയിലോ പ്രകടനത്തിലോ സ്ത്രീകൾ പങ്കെടുക്കേണ്ടതില്ല. ആഘോഷപരമായ ആവേശത്തിമിർപ്പിൽ മതപരമായ നിയന്ത്രണം അനുവദിക്കുന്നില്ല. എന്നാൽ ഷാഫി പറമ്പിലിന് അഭിവാദ്യം അർപ്പിക്കാനുള്ള സൗകര്യമുണ്ടാകും. അനുഭവങ്ങളുടെ പശ്ചാത്തലത്തിലാണ് നിർദേശമെന്നുമാണ് ഷാഹുലിന്‍റെ ശബ്ദ രേഖയിലുള്ളത്.

മുഖ‍്യമന്ത്രി സ്ഥാനാർഥിയായി വിജയ്

നിപ: 3 ജില്ലകളിൽ ജാഗ്രതാ നിർദേശം; ഉന്നതതല യോഗം ചേർന്നു

വൈദികൻ തൂങ്ങി മരിച്ച നിലയിൽ

മെഡിക്കൽ കോളെജിൽ രക്ഷാപ്രവർത്തനം വൈകിയതിൽ വിമർശനവുമായി ആരോഗ്യ വകുപ്പ് മുൻ ഡയറക്റ്റർ

കോട്ടയം മെഡിക്കൽ കോളെജ് അപകടം: ബിന്ദുവിന്‍റെ കുടുംബത്തിന് 5 ലക്ഷം രൂപ നൽകുമെന്ന് ചാണ്ടി ഉമ്മൻ