കളമശേരി: കളമശേരി നജാത്ത് പബ്ലിക് സ്കൂളിന്‍റെ ഓർമ്മച്ചെപ്പിൽ സൂക്ഷിക്കാൻ തങ്ക ലിപികളാൽ ആലേപനം ചെയ്യപ്പെട്ട സുന്ദര ദിനമായി ഇന്നലെ. 1000 കിലോഗ്രാമിലധികം ധാന്യം 2109,744 സ്‌ക്വയർ ഫീറ്റ് ൽ 'ദി ലാർജ്സ്റ് ഇമേജ് ഓഫ് ഹ്യൂമൻ ഐ' ചെറുധാന്യങ്ങൾ ഉപയോഗിച്ച് നിർമ്മിച്ചാണ് നജാത് പബ്ലിക് സ്കൂൾ ഈ നേട്ടം കൈവരിച്ചത്. 16 മീറ്റർ വീതിയിലും 14 മീറ്റർ നീളത്തിലുമാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
ചിത്രത്തിൻറെ സൂഷ്മതയും വലിപ്പവും വ്യക്തതയുമെല്ലാം മാനദണ്ഡങ്ങളായിരുന്നു. വെള്ളിയാഴ്ച നടന്ന അവാർഡ് ദാന ചടങ്ങിൽ വിനയ്കുമാറിന്‍റെ നേതൃത്വത്തിലുള്ള വേൾഡ് റെക്കോർഡ് യൂണിയൻ പ്രതിനിധികൾ സർട്ടിഫിക്കറ്റും മെഡലും സ്കൂളിന് കൈമാറി. സ്കൂൾ മാനേജർ അഡ്വ.കബീർ കെ.കെ, സീനിയർ പ്രിൻസിപ്പാൾ ഇസ്രത്ത് നൗഷാദ് പ്രിൻസിപ്പാൾ റൂബി ഷർദിൻ, വാർഡ് കൗൺസിലർ റഫീഖ് മരക്കാർ, മാനേജ്മെന്‍റ് അംഗങ്ങൾ, അധ്യാപകർ, അനദ്ധ്യാപകർ, വിദ്യാർത്ഥികൾ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
ചെറുധാന്യങ്ങളുടെ പോഷകമൂല്യം തിരിച്ചറിഞ്ഞ് 2023 - ലോക ഇന്‍റർനാഷണൽ ഇയർ ഓഫ് മില്ലെറ്റ്സ് ആയി ആചരിക്കുകയാണ്. മുഖ്യമായും ഇന്ത്യയുടെ അഭ്യർത്ഥന മാനിച്ചാണ് ഐക്യരാഷ്ട്ര സഭയുടെ ഫുഡ് ആൻഡ് അഗ്രികൾച്ചറൽ ഓർഗനൈസേഷൻ (എഫ്.എ.ഒ) 2023ന് അന്താരാഷ്ട്ര ചെറുധാന്യ വർഷമായി പ്രഖ്യാപിച്ചത്. കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന ജല ദൗർലഭ്യം അതിജീവിക്കാനുള്ള കഴിവ് ഈ ധാന്യങ്ങൾ കൊണ്ട് നാവിന്‍റെ രുചി തേടി അലയുന്ന ഭാരതീയർക്കിടയിൽ ചെറുധാന്യങ്ങളുടെ പോഷകമൂല്യം തിരിച്ചറിയാനുള്ള അവബോധമാണ് ഈ പരിപാടി ലക്ഷ്യമിട്ടത്.
ഇന്ത്യയുടെ ഭൂപ്രകൃതിയ്ക്ക് തികച്ചും അനുയോജ്യമാണ് ഈ വിളകൾ എന്നത് എടുത്ത് പറയേണ്ടതാണ്. ഭക്ഷ്യ സുരക്ഷ, പോഷകാഹാരം, സുസ്ഥിര കൃഷി എന്നിവയാണ് ഇന്‍റർനാഷണൽ ഇയർ ഓഫ് മില്ലെറ്റ് ആചരിക്കുന്നതിന്‍റെ പ്രധാന ലക്ഷ്യങ്ങൾ. 2000ഓളം വിദ്യാർത്ഥികൾ പഠിക്കുന്ന നജാത്ത് പബ്ലിക് സ്കൂളിലെ കുട്ടികളിൽ ചെറു ധാന്യങ്ങളുടെ പോഷകമൂല്യത്തെ കുറിച്ചുള്ള അവബോധം സൃഷ്ടിക്കുക എന്നതായിരുന്നു പ്രധാന ലക്ഷ്യം.