representative image 
Kerala

ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; 10 ജില്ലയിൽ യെലോ അലർട്ട്

മലയോര പ്രദേശങ്ങളിൽ ജാഗ്രതാ നിർദേശം നൽ‌കിയിട്ടുണ്ട്

MV Desk

കൊച്ചി: കേരളത്തിൽ വിവിധയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത. തിങ്കളാഴ്ച പത്ത് ജില്ലകളിൽ യെലോ അലർട്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ,പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിൽ കേന്ദ്രകാലാവസ്ഥ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു.

‌‌ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

എംഎൽഎ ഓഫിസ് ‌ഒഴിയണമെന്ന് ശ്രീലേഖ; പറ്റില്ലെന്ന് പ്രശാന്ത്

ത്രിതല പഞ്ചായത്ത് ഭരണം: 532 ലും യുഡിഎഫ്, 358ൽ ഒതുങ്ങി എൽഡിഎഫ്

ഒരു വീട്ടിൽ പരമാവധി 2 നായകൾ; ലൈസൻസ് കർശനമാക്കും

പാലക്കാട്ട് നിന്ന് കാണാതായ ആറു വയസുകാരന്‍റെ മൃതദേഹം കണ്ടെത്തി

തൊഴിലുറപ്പ് പദ്ധതിയുടെ പേരുമാറ്റം; ജനുവരി അഞ്ച് മുതല്‍ രാജ്യവ്യാപക പ്രതിഷേധത്തിന് കോണ്‍ഗ്രസ്