തിരുവനന്തപുരം: നിലപാട് തിരുത്താത്തിടത്തോളം ശശി തരൂരിനെ തിരുവനന്തപുരത്തെ ഒരു പാർട്ടി പരിപാടിയിലും പങ്കെടുപ്പിക്കില്ലെന്ന് കെ. മുരളീധരൻ.
തരൂരിന്‍റെ കാര്യം കേരളത്തിലെ കോൺഗ്രസ് വിട്ടതാണെന്നും അദ്ദേഹത്തിനെതിരായ നടപടി സംബന്ധിച്ച് ദേശീയ നേതൃത്വം തീരുമാനിക്കട്ടെയെന്ന് പറഞ്ഞ മുരളീധരൻ തരൂർ ഇപ്പോൾ തങ്ങളുടെ കൂട്ടത്തിലുള്ളതായി കണക്കാക്കുന്നില്ലെന്നും പറഞ്ഞു.
അതേസമയം, മുരളീധരന്‍റെ വിമർശനങ്ങൾക്ക് ശശി തരൂർ മറുപടി പറഞ്ഞില്ല. വിമർശനങ്ങളിൽ ആരോടും ഒന്നും പറയാനില്ലെന്നും തരൂർ പറഞ്ഞു.