മുനമ്പത്ത് യുവാവിനെ വീടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി; മോഷണ ശ്രമത്തിനിടെ നടന്ന കൊലപാതകമെന്ന് നിഗമനം
കൊച്ചി: മുനമ്പത്ത് വീടിനുള്ളിൽ യുവാവിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. മുനമ്പം മാവുങ്കൽ സ്വദേശി സ്മിനോയെയാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. യുവാവ് വീട്ടിൽ ഒറ്റക്കായിരുന്നു താമസം.
ഫോൺ വിളിച്ചിട്ട് എടുക്കാതെ വന്നതോടെ സുഹൃത്തുക്കൾ വീട്ടിലെത്തി നോക്കിയപ്പോഴാണ് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. യുവാവിന്‍റെ മാലയും മൊബൈൽ ഫോണും കാണാതായിട്ടുണ്ട്. അതിനാൽ തന്നെ മോഷണ ശ്രമം നടന്നതായുള്ള സംശയം ഉയർന്നിട്ടുണ്ട്. തലയ്ക്ക് അടിയേറ്റാണ് മരണമെന്നാണ് സൂചന. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.