Kerala

സൈബർ ആക്രമണത്തിൽ മനംനൊന്ത് 26-കാരിയുടെ ആത്മഹത്യ; മുന്‍ സുഹൃത്തിനെതിരെ ആത്മഹത്യ പ്രേരണയ്ക്ക് കേസ്

യുവതിയുടെ ചിത്രങ്ങളുൾപ്പടെ ഇയാൾ ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു.

കോട്ടയം: കടത്തുരുത്തിയിൽ സൈബർ ആക്രമണത്തിൽ മനംനൊന്ത് യുവതി ആത്മഹത്യ ചെയ്തു. കോന്നല്ലൂർ സ്വദേശി ആതിര (26) ആണ് ആത്മഹത്യ ചെയ്തത്. മുന്‍ സുഹൃത്ത് അരുൺ വിദ്യാധരനെതിരെ പൊലീസ് ആത്മഹത്യ പ്രേരണയ്ക്ക് കേസെടുത്തു.

ഞായറാഴ്ച രാവിലെ 6.30 ഓടെയായിരുന്നു ആതിരയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തുന്നത്. ആതിരയും അരുണും തമ്മിൽ വഴക്കിലായിരുന്നു. ഇയാളുമായുള്ള സൗഹൃദം പെൺകുട്ടി ഏറെ നാളുകൾക്ക് മുമ്പ് ഉപേക്ഷിച്ചതാണ്. ആതിരയ്ക്ക് കല്യാണ ആലോചനകൾ വരുന്നതറിഞ്ഞ ഇയാൾ സമൂഹ മാധ്യമങ്ങളിലൂടെ യുവതിയെ നിരന്തരം അധിക്ഷേപിക്കുകയായിരുന്നു.

യുവതിയുടെ ചിത്രങ്ങളുൾപ്പടെ ഇയാൾ ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു. തുടർന്ന് ശനിയാഴ്ച യുവതി കടത്തുരുത്തി പൊലീസിൽ പരാതി നൽക്കി. ഇതിന് പിന്നാലെയാണ് യുവതിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തുന്നത്. നിലവിൽ അരുൺ ഒളിവിലാണ് എന്നാണ് വിവരം.

കൊല്ലത്ത് സ്കൂളിൽ കളിക്കുന്നതിനിടെ എട്ടാം ക്ലാസ് വിദ്യാർഥി ഷോക്കേറ്റ് മരിച്ചു

സാമ്പത്തിക തട്ടിപ്പ്; നിവിൻ പോളിക്കും എബ്രിഡ് ഷൈനുമെതിരേ കേസ്

അലാസ്കയിൽ ഭൂചലനം, സുനാമി മുന്നറിയിപ്പ്

നിമിഷ പ്രിയയുടെ മോചനം; ചർച്ച പ്രതിസന്ധിയിൽ, തടസമായി വിദ്വേഷപ്രചരണം

ബിജെപി കൗൺസിലറും ഭർത്താവും ഭിന്നശേഷിക്കാരെ മർദിച്ചെന്നു പരാതി