Kerala

സിദ്ധാർഥന്‍റെ മരണം: സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടതിനു പിന്നാലെ നിരാഹാരസമരം അവസാനിപ്പിച്ച് കോൺഗ്രസ്

രാവിലെ സിദ്ധാർഥന്‍റെ അച്ഛനും അമ്മാവനും മുഖ്യമന്ത്രിയെ കണ്ടതിനു തൊട്ടുപിന്നാലെയാണ് അന്വേഷണം സിബിഐക്ക് വിട്ടുകൊണ്ട് സർക്കാർ ഉത്തരവിറക്കിയത്

തിരുവനന്തപുരം: പൂക്കോട് ഗവ. വെറ്ററിനറി കോളെജിലെ വിദ്യാർഥി ജെ.എസ് സിദ്ധാർഥിന്‍റെ മരണത്തിൽ കുറ്റക്കാർക്കെതിരെ നടപടിയാവശ്യപ്പെട്ടും സിബിഐ അന്വേഷണമാവശ്യപ്പെട്ടും യൂത്ത് കോൺഗ്രസ്, മഹിളാ കോൺഗ്രസ്, കെഎസ്‌യു സംസ്ഥാന നേതാക്കൾ സെക്രട്ടേറിയറ്റിനു മുന്നിൽ നടത്തിവന്ന നിരാഹാരസമരം അവസാനിപ്പിച്ചു. കേസ് അന്വേഷണം സിബിഐക്ക് വിട്ട സാഹചര്യത്തിലാണ് കോൺഗ്രസ് നേതാക്കൾ സമരം അവസാവനിപ്പിച്ചത്.

രാവിലെ സിദ്ധാർഥന്‍റെ അച്ഛനും അമ്മാവനും മുഖ്യമന്ത്രിയെ കണ്ടതിനു തൊട്ടുപിന്നാലെയാണ് അന്വേഷണം സിബിഐക്ക് വിട്ടുകൊണ്ട് സർക്കാർ ഉത്തരവിറക്കിയത്. സിബിഐ അന്വേഷണം ഉറപ്പുനൽകിയ സാഹചര്യത്തിൽ നിരാഹാര സമരം അവസാനിപ്പിക്കണമെന്ന സിദ്ധാർഥിന്‍റെ പിതാവ് ആവശ്യപ്പെട്ടിരുന്നു.

മെഡിക്കൽ കോളെജിലെ അപകടസ്ഥലം മുഖ‍്യമന്ത്രി സന്ദർശിച്ചു

ജഡേജയ്ക്ക് സെഞ്ചുറി നഷ്ടം

വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന ആരോപണം വിവാഹിതയായ സ്ത്രീക്ക് ഉന്നയിക്കാൻ സാധിക്കില്ലെന്ന് ഹൈക്കോടതി

"ഏഷ്യാ കപ്പിൽ പങ്കെടുക്കാം"; പാക് ഹോക്കി ടീമിനെ തടയില്ലെന്ന് കായികമന്ത്രാലയം

മെഡിക്കൽ കോളെജ് കെട്ടിടം തകർന്നപ്പോൾ അടിയന്തര രക്ഷാപ്രവർത്തനത്തിനാണ് ശ്രമിച്ചത്: മന്ത്രി വീണാ ജോർജ്