കോയമ്പത്തൂർ: ട്രെയിനിൽ നിന്ന് വീണ് യുവാവ് മരിച്ചു. ട്രെയിനിന്‍റെ പടിയിലിരുന്ന് യാത്ര ചെയ്യവെയായിരുന്നു അപകടം. എറണാകുളം പാഴൂർ കരൂർ കര്യാത്ത് ശരത് ശശി (26) ആണ് മരിച്ചത്. കൊച്ചുവേളി–മൈസൂരു ട്രെയിനിൽ കോയമ്പത്തൂരിനും ഇരുകൂരിനും മധ്യേ ഒണ്ടിപുതൂർ റെയിൽവേ ഗേറ്റിന് സമീപം പുലർച്ചെ 1.20 നായിരുന്നു അപകടം.
ജനറൽ കംപാർട്ട്മെന്‍റിന്‍റെ പടിക്കട്ടിലിരുന്ന് സഞ്ചരിക്കുന്നതിനിടെ ഉറങ്ങിപ്പോയതായിരിക്കാം അപകടകാരണമെന്നാണ് നിഗമനം. വീഴ്ചയിൽ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റതാണ് അപകട കാരണം. സുഹൃത്തുമൊന്നിച്ചു ബംഗളുരുവിൽ ഇന്‍റർവ്യൂവിൽ പങ്കെടുക്കാൻ പോകുകയായിരുന്നു.