തിരുവനന്തപുരത്ത് ഇടിമിന്നലേറ്റ് യുവാവ് മരിച്ചു symbolic image
Kerala

തിരുവനന്തപുരത്ത് ഇടിമിന്നലേറ്റ് യുവാവ് മരിച്ചു

ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം.

Ardra Gopakumar

തിരുവനന്തപുരം: ഇടിമിന്നലേറ്റ് യുവാവിന് ദാരുണാന്ത്യം. ആറ്റിങ്ങൽ സ്വദേശി മിഥുൻ (18) ആണ് മരിച്ചത്. നെടുമങ്ങാട് തിരിച്ചിട്ടപ്പാറയിൽ വച്ചാണ് ഇടിമിന്നലേറ്റത്. ഇന്ന് (nov 4) ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം. ആറ്റിങ്ങൽ സ്വദേശിയായ മിഥുനും കുട്ടുകാരൻ ഷൈനുവും ചേർന്ന് നെടുമങ്ങാട് ഗേൾസ് സ്കൂളിലെ 16 വയസുള്ള പെൺകുട്ടിയുമായി താന്നിമൂട് തിരിച്ചിട്ടപ്പാറയിൽ എത്തുകയായിരുന്നു. നെടുമങ്ങാട് നഗരത്തിൽ നിന്നും 3 കിലോമീറ്റർ മാറി വേങ്കവിളയിൽ സ്ഥിതി ചെയ്യുന്ന ഒരു കുന്നാണ്‌ തിരിച്ചിട്ടപ്പാറ.

12 മണിയോടെ ശക്തമായ മഴയും ഇടിമിന്നലും ഉണ്ടായി. തുടർന്ന് ഈ പെൺകുട്ടിയും മരിച്ച മിഥുനും സമീപം ക്ഷേത്രത്തിനടുത്തുള്ള പാറക്കല്ലിന് അടിയിൽ കയറി നിൽക്കുന്ന സമയത്താണ് മിന്നലേറ്റത്. മിഥുനും ഒപ്പമുണ്ടായിരുന്ന പെൺകുട്ടിക്കും മിന്നലേറ്റു. സംഭവസ്ഥലത്ത് വച്ച് തന്നെ മിഥുന് മരണം സംഭവിച്ചു. ഉടൻ തന്നെ കൂടെ ഉണ്ടായിരുന്ന സുഹൃത്ത് ഷൈനു താഴെയെത്തി നാട്ടുകാരെ വിവരം അറിയിച്ചു. തുടർന്ന് നാട്ടുകാരും പൊലീസും ചേർന്ന് പെൺകുട്ടിയെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയി. മരണപ്പെട്ട മിഥുന്‍റെ മൃതദേഹം തിരുവനന്തപുരം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

വഞ്ചിയൂരിൽ സിപിഎം-ബിജെപി സംഘർഷം; റീപോളിങ് വേണമെന്നും ആവശ്യം

കണ്ണൂരിൽ മുസ്‌ലിം ലീഗ് സ്ഥാനാർഥിയെ കാണാനില്ല; ബിജെപി പ്രവർത്തകനോടൊപ്പം പോയതായി പരാതി

ഇന്തോനേഷ്യയിൽ ബഹുനില കെട്ടിടത്തിന് തീപിടിച്ചു; 20 മരണം

അനിൽ അംബാനിയുടെ മകൻ ജയ്ക്കെതിരേയും സിബിഐ കേസ്

"ദിലീപ് നല്ല നടൻ"; വ‍്യക്തിപരമായ കാര‍്യങ്ങൾ അറിയില്ലെന്ന് വെള്ളാപ്പള്ളി