തൊപ്പി

 
Kerala

നഗ്നദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചെന്ന കേസ്; 'തൊപ്പി'യുടെ ചാനൽ യൂട്യൂബ് നീക്കം ചെയ്തു

പൊലീസ് റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് യൂട്യൂബിന്‍റെ നടപടി

Namitha Mohanan

കൊച്ചി: സൃഹൃത്തുക്കളുടെ നഗ്നദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചെന്ന കേസിൽ തൊപ്പി എന്ന പേരിൽ അറിയപ്പോടുന്ന നിഹാദിന്‍റെ ചാനൽ യൂട്യൂബ് നീക്കം ചെയ്തു. പൊലീസ് റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് യൂട്യൂബിന്‍റെ നടപടി.

ദൃശ്യങ്ങൾ പ്രചരിപ്പിച്ച കേസിൽ നേരത്തെ തൊപ്പിക്കെതിരേ ആലുവ റൂറൽ സൈബർ പൊലീസ് ഐടി നിയമപ്രകാരം കേസ് രജിസ്റ്റർ‌ ചെയ്തിരുന്നു. അതിന്‍റെ തുടർച്ചയായി നടത്തിയ അന്വേണത്തിലാണ് യൂട്യൂബിന്‍റെ നടപടി.

പോക്‌സോ, നാർകോട്ടിക്‌സ്, മാനസിക-ശാരീരിക പീഡനങ്ങൾ, അശ്ലീലപ്രദർശനം, സൈബർ കുറ്റകൃത്യങ്ങൾ തുടങ്ങിയ പരാതികളാണ് തൊപ്പിക്കും സംഘത്തിനുമെതിരേ ലഭിച്ചിരിക്കുന്നത്. ഡിജിപിക്കടക്കം പരാതി ലഭിച്ചിരുന്നു.

കേസന്വേഷണവുമായി ബന്ധപ്പെട്ട് ഹാജരാവാൻ ആവശ്യപ്പെട്ട് തൊപ്പിക്ക് നോട്ടീസ് നൽകിയിരുന്നെങ്കിലും ഫലമുണ്ടായിരുന്നില്ല. തുടർന്ന് തൊപ്പിയെ പിടികൂടാനുള്ള നീക്കവും പൊലീസ് നടത്തിയിരുന്നു. പിന്നലെയാണ് മുൻകൂർ ജാമ്യം തേടി തൊപ്പി കോടതിയെ സമീപിച്ചത്.