രാസലഹരികേസ്; തൊപ്പിയുടെ ജാമ്യ ഹർജി തീർപ്പാക്കി കോടതി 
Kerala

രാസലഹരികേസ്; തൊപ്പിയുടെ ജാമ്യ ഹർജി തീർപ്പാക്കി കോടതി

ഹർജി സമർപ്പിച്ചവർക്കെതിരേ കേസില്ലെന്ന പോലീസ് റിപ്പോർട്ടിനെ തുടർന്നാണ് കോടതി കേസ് തീർപ്പാക്കിയത്

Namitha Mohanan

കൊച്ചി: രാസലഹരി കേസിൽ അറസ്റ്റിലായതിനു പിന്നാലെ യൂട്യൂബർ തൊപ്പി എന്ന നിഹാദും സുഹൃത്തുക്കളും സമർപ്പിച്ച ജാമ്യ ഹർജി തീർപ്പാക്കി എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി. ഹർജി സമർപ്പിച്ചവർക്കെതിരേ കേസില്ലെന്ന പോലീസ് റിപ്പോർട്ടിനെ തുടർന്നാണ് കോടതി കേസ് തീർപ്പാക്കിയത്.

നിഹാദിനൊപ്പം സുഹൃത്തുക്കളായ മൂന്ന് യുവതികളും മുന്‍കൂർ ജാമ്യാപേക്ഷ നൽകിയിരുന്നു. കൊച്ചി തമ്മനത്ത് നിന്നും നവംബർ 15 ന് 2 യുവാക്കളെ രാസലഹരിയുമായി പിടികൂടിയിരുന്നു. ഇതിന്‍റെ അന്വേഷണത്തിൽ തൊപ്പിയുടെ ഡ്രൈവറായ ജാബിർ ആണ് യുവാക്കൾക്ക് എംഡിഎംഎ എത്തിച്ചതെന്ന് കണ്ടെത്തിയിരുന്നു. തുടർന്ന് താൻ സെലിബ്രറ്റിയായതിനാൽ കേസ് എടുക്കുമോ എന്ന് ഭയന്ന് തൊപ്പി ഒളിവിലായിരുന്നു. പിന്നാലെ ജാമ്യ ഹർജി ഫയൽ ചെയ്യുകയായിരുന്നു.

തുടർന്ന് വിഷയത്തിൽ ഡിസംബർ നാലിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ കോടതി പാലാരിവട്ടം പോലീസിനോട് നിർദേശിക്കുകയായിരുന്നു. മുൻകൂർ ജാമ്യ ഹർജി സമർപ്പിച്ചിരിക്കുന്ന കേസിൽ പൊലീസ് രജിസ്റ്റർ ചെയ്തിട്ടില്ലെന്ന് നിരീക്ഷിച്ച കോടതി ഹർജി തീർപ്പാക്കുകയായിരുന്നു.

നായകൻ പടിയിറങ്ങി; ലയണൽ മെസി രാജ്യാന്തര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു

കാലവർഷം 3 മാസം പിന്നിടുമ്പോൾ‌ കേരളത്തിൽ 22% മഴക്കുറവ്

സിജെപി പ്രതിഷേധത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ റദ്ദാക്കണം; സുപ്രീംകോടതിയെ സമീപിച്ച് കേന്ദ്രം

പ്രതിപക്ഷ ഉപനേതൃസ്ഥാനം; വിട്ടുവീഴ്ചയില്ലാതെ സിപിഐ

"പൊതുവിടങ്ങൾ ഏതെങ്കിലും ഒരു വിഭാഗത്തിന്‍റെ കുത്തകയല്ല, തുല്യതയോടെ മുന്നോട്ട് നടക്കാനാണ് കാലം നമ്മളെ പ്രാപ്തരാക്കിയത്"