സുകുമാരൻ നായർ
ചങ്ങാനാശേരി: സുകുമാരൻ നായരുടെ നിലപാട് മാറ്റത്തിൽ പ്രതിഷേധിച്ച് എൻഎസ്എസ് അംഗത്വം രാജിവച്ച് കുടുംബം. ചങ്ങനാശേരിയിലാണ് ഒരു കുടുംബത്തിലെ 4 പേരാണ് രാജിവച്ചത്. പുഴവാത് സ്വദേശി ഗോപകുമാർ സുന്ദരൻ, ഭാര്യ അമ്പിളി ഗോപകുമാർ, മക്കളായ ആകാശ് ഗോപൻ, ഗൗരി ഗോപൻ എന്നിവരാണ് അംഗത്വം രാജിവച്ചത്.
എൻഎസ്എസ് ജനറൽ സെക്രട്ടറിയുടെ ശബരിമല വിഷയത്തിലെ നിലപാട് മാറ്റത്തിൽ പ്രതിഷേധിച്ചാണ് രാജിയെന്ന് കുടുംബം പ്രതികരിച്ചു. ജനറൽ സെക്രട്ടറിയുടെ രാഷ്ട്രീയ ചായ്‌വും പക്ഷപാതപരമായ അഭിപ്രായപ്രകടനങ്ങളുമാണ് രാജിക്ക് കാരണമെന്നും രാജി കത്തിൽ പരാമർശിക്കുന്നു.
അതേസമയം, തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടല്ല എൻഎസ്എസിന്‍റെ നിലപാടെന്ന് സുകുമാരൻ നായർ പ്രതികരിച്ചു. സാമുദായിക സംഘടന എന്ന നിലയിലാണ് സർക്കാരുമായി സഹകരിക്കുന്നതെന്നും തെറ്റ് കണ്ടാൽ ചൂണ്ടിക്കാട്ടുകയും ശരിയെങ്കിൽ അംഗീകരിക്കുകയും ചെയ്യുമെന്നും അദ്ദേഹം പ്രതികരിച്ചു.