.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
തിരുവനന്തപുരം: കേന്ദ്രവിഹിതം വെട്ടിക്കുറയ്ക്കുന്നത് എല്ലാവരേയും ബാധിക്കുമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. ഇരിക്കുന്ന കൊമ്പ് മുറിക്കുന്ന പണിയാണ് ഇവിടെ പ്രതിപക്ഷം സ്വീകരിക്കുന്നത്. കേന്ദ്ര നിലപാട് കേരളത്തിന്റെ സാമ്പത്തിക സ്ഥിതിയെ മാത്രമല്ല എല്ലാവരേയും ബാധിക്കും. ഈ സാചര്യത്തിൽ ഉത്തരവാദിത്തമുള്ള കോൺഗ്രസ് കേന്ദ്രത്തിനെതിരെയാണ് നിലപാട് എടുക്കേണ്ടത്. എന്നാൽ ഇവിടെ കോൺഗ്രസ് ബിജെപിക്കൊപ്പം ചേർന്ന് സംസ്ഥാന സർക്കാരിനെതിരേ സമരത്തിനൊരുങ്ങുകയാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി .
കേന്ദ്രം 57,000 കോടി വെട്ടിക്കുറച്ചപ്പോഴും തനതു വരുമാനം ഏറ്റവും കൂടുതൽ വർധിപ്പിച്ച സംസ്ഥാനം കേരളമാണ്. അതുകൊണ്ടാണ് ശമ്പളം മുടക്കമില്ലാതെ പിടിച്ചു നിൽക്കുന്നതും. അതിനർഥം കേരളത്തിന്റെ പണപ്പെട്ടി നിറഞ്ഞിരിക്കുകയാണ് എന്നല്ല. കേന്ദ്രം നൽകാനുള്ളതിന്റെ മൂന്നിലൊന്ന് തരാതെ പിടിച്ചുവച്ചിരിക്കുമ്പോൾ അത് നേടിയെടുക്കാൻ ഒറ്റക്കെട്ടായി നിൽക്കുകയല്ലേ വേണ്ടതെന്ന് മന്ത്രി ചോദിച്ചു.
ഇന്ത്യാമുന്നണിയിലെ കക്ഷികൾ എല്ലാം കേന്ദ്രത്തിനെതിരായ സമരത്തിന് വരേണ്ടതാണ്. കേന്ദ്ര ഗവർമെന്റ് സസ്ഥാനങ്ങൾക്ക് നൽകേണ്ടേ 41 ശതമാനം വിഹിതം 32 ശതമാനമാക്കി കുറയ്ക്കുവാൻ ശ്രമിച്ചു എന്നാണ് ഇപ്പോൾ പുറത്തുവരുന്ന വാർത്തകൾ. ആ സാഹചര്യത്തിൽ കോൺഗ്രസുകാർ ചുരുങ്ങിയത് അവരുടെ നേതാക്കളായ സിദ്ധരാമ്മയ്യയും പി. ചിദംബരവും പറയുന്നതെങ്കിലും കേൾക്കണമെന്ന് ബാലഗോപാൽ പറഞ്ഞു.
ബോക്സ് ജീവനക്കാർക്ക് കുടിശിക ഡിഎ കൊടുക്കുക തന്നെ ചെയ്യും. സർക്കാർ ജീവനക്കാർക്ക് കൊടുക്കാനുള്ള മൂന്നോ നാലോ ഡിഎ കൊടുക്കുക തന്നെ ചെയ്യുമെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ. സാമ്പത്തികമായി കേന്ദ്രം ബുദ്ധിമുട്ടിക്കുന്നതിനാൽ ധനസ്ഥിതി മെച്ചമല്ല. കടമെടുക്കാനും അനുമതിയില്ല. കൊവിഡ് കാലത്തും ശമ്പള പരിഷ്ക്കരണം നടത്തിയ സംസ്ഥാനമാണ് കേരളം. മറ്റു സംസ്ഥാനങ്ങൾ ശമ്പള പരിഷ്ക്കരണം നടത്താതെയിരുന്നപ്പോൾ 25,000 കോടിയുടെ അധിക ബാധ്യതയാണ് അതുവഴി സംസ്ഥാനം ഏറ്റെടുത്തത്. ജീവനക്കാർ അത് മനസിലാക്കണമെന്ന് മന്ത്രി അഭ്യർഥിച്ചു.