പ്രവീണയും പ്രതി ജിജേഷും

 
Local

കണ്ണൂരിൽ യുവതിയെ പെട്രോൾ ഒഴിച്ച് തീ കൊളുത്തി കൊന്ന യുവാവ് മരിച്ചു

പരിയാരം മെഡിക്കൽ കോളെജിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് കൂട്ടാവ് സ്വദേശി ജിജേഷ് മരിച്ചത്.

കണ്ണൂര്‍: കുറ്റ്യാട്ടൂരില്‍ യുവതിയെ പെട്രോൾ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്തിയ യുവാവ് മരിച്ചു. പരിയാരം മെഡിക്കൽ കോളെജിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് കൂട്ടാവ് സ്വദേശി ജിജേഷ് (39) മരിച്ചത്. ബുധനാഴ്ച ഉച്ചയോടെയായിരുന്നു പെരുവളത്തുപറമ്പ് കുട്ടാവ് സ്വദേശി ജിജേഷ് പ്രവീണയുടെ വീട്ടിലെത്തി ദേഹത്തേക്ക് പെട്രോൾ ഒഴിച്ചത്. ആക്രമണത്തിനിടെ ജിജേഷിനും പൊള്ളലേറ്റിരുന്നു.

പ്രവീണയുടെ വസ്ത്രം മുഴുവൻ കത്തിക്കരിഞ്ഞ് പൂർണമായും പൊള്ളിയ നിലയിലായിലായിരുന്നു. ജിജേഷിന്‍റെ അരയ്ക്ക് താഴെയാണ് പൊള്ളലേറ്റിരുന്നത്. വ്യാഴാഴ്ച പുലർച്ചയോടെയാണ് പരിയാരം മെഡിക്കൽ കോളെജിൽ വച്ച് ചികിത്സയിലിരിക്കെ യുവതി മരിച്ചത്.

എംഎൽഎ സ്ഥാനം രാജിവയ്ക്കില്ലെന്ന തീരുമാനവുമായി രാഹുൽ മാങ്കൂട്ടത്തിൽ

സേവ് നിമിഷപ്രിയ ആക്ഷൻ കൗൺസിൽ പ്രവർത്തനം നിർത്തുന്നു

എയര്‍പോര്‍ട്ട് മോഡല്‍ ഇനി ട്രെയിനിലും‍? വിശദീകരണവുമായി മന്ത്രി | Video

അനധികൃത സ്വത്ത് സമ്പാദനം; കോൺഗ്രസ് എംഎൽഎ അറസ്റ്റിൽ

രാഹുൽ എംഎൽഎ സ്ഥാനം രാജിവയ്‌ക്കേണ്ട സാഹചര്യം നിലവിലില്ല: ദീപ ദാസ് മുൻഷി