തട്ടേക്കണ്ണിയിൽ കാർ നിയന്ത്രണം വിട്ട് അപകടം; യാത്രക്കാർക്ക് പരുക്ക്

 
Local

തട്ടേക്കണ്ണിയിൽ കാർ നിയന്ത്രണം വിട്ട് അപകടം; യാത്രക്കാർക്ക് പരുക്ക്

വൈപ്പിൻ സ്വദേശികൾ സഞ്ചരിച്ച കാറാണ് അപകടത്തിൽപെട്ടത്

Local Desk

കോതമംഗലം: നേര്യമംഗലം ഇടുക്കി റോഡിൽ തട്ടേക്കണ്ണിക്ക് സമീപം മാരുതി സ്വിഫ്റ്റ് കാർ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് പതിച്ച് അപകടം. വ്യാഴം ഉച്ചക്ക് പന്ത്രണ്ട് മണിയോടെ ഇടുക്കി തോപ്രാംകുടിയിൽ നിന്നും പറവൂർ ചെറായി ഭാഗത്തേക്ക് പോകുകയായിരുന്ന വൈപ്പിൻ സ്വദേശികൾ സഞ്ചരിച്ച കാറാണ് അപകടത്തിൽപെട്ടത്. കാർ പൂർണ്ണമായി തകർന്നു. ഡിക്സൺ (51),ഷിബു (54),ജിതിൻ (35),ഡിക്സൺ (31)എന്നിവരാണ് കാറിൽ ഉണ്ടായിരുന്നത്.

നേര്യമംഗലത്ത് നിന്ന് അഗ്നിരക്ഷ സേനയും പൊലീസും നാട്ടുകാരും ചേർന്ന് കാർ വെട്ടി പൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്.

പരുക്കേറ്റവരെ സേന ചെങ്കുത്തായ പാറകൾക്കിടയിലൂടെ സ്‌ട്രെചറിൽ എടുത്താണ് പുറത്തെത്തിച്ചത്. ഇവരെ കോതമംഗലത്തെ ആശുപത്രിയിലേക്ക് എത്തിച്ചു.

''കേന്ദ്രവും ബിജെപിയും പ്രത‍്യയശാസ്ത്രപരമായി കമ്മ‍്യൂണിസ്റ്റ് പാർട്ടിയെ ആക്രമിക്കുന്നു''; പിണറായി വിജയൻ

കെസി ഇടപെട്ടു; കേരളത്തിന് വൈദ‍്യുതി നൽകാൻ ഹിമാചൽ പ്രദേശ്

ചിന്ത ജെറോമിന്‍റെ വിവാദ പ്രബന്ധം കേരള സർവകലാശാലയുടെ പ്രത‍്യേക സമിതി പരിശോധിക്കും

തമിഴ്നാട് മുഖ‍്യമന്ത്രി വിജയ്ക്കെതിരേ അധിക്ഷേപ പരാമർശം; ഡിഎംകെ നേതാക്കൾക്കെതിരേ കേസ്

വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന പരമ്പര; ഋതുരാജ് ഗെയ്‌ക്‌വാദിനെയും രജത് പാട്ടിദാറിനെയും ഇന്ത‍്യൻ ടീമിലെടുത്തേക്കും