റെയ്‌സ അജിംസ് 
Local

കൈകൾ ബന്ധിച്ച് വേമ്പനാട്ടു കായൽ 7 കിലോമീറ്റർ നീന്തി കടക്കാൻ നാലാം ക്ലാസുകാരി

റെയ്‌സ നീന്തുമ്പോൾ അകമ്പടിയായി ഉമ്മ ഫാത്തിമയും ഹയാക്കിൽ ഉണ്ടാകും.

കോതമംഗലം: ഇരുകൈകളും ബന്ധിച്ചു വേമ്പനാട്ടു കായലിലെ ഏഴുകിലോമീറ്റർ ദൂരം നീന്തി കടക്കാൻ ഒരുങ്ങുകയാണ് വാരപ്പെട്ടി മലമുകളിൽ വീട്ടിൽ അജിമ്സിന്‍റെയും ഫാത്തിമയുടെയും മകളും കോതമംഗലം വിമലഗിരി പബ്ലിക്ക് സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥിനിയുമായ റെയ്‌സ അജിംസ്.

24ന് ചൊവ്വാഴ്ച എട്ടുമണിക്ക് ആലപ്പുഴ ജില്ലയിലെ അമ്പലക്കടവിൽ നിന്നും വൈക്കം ബീച്ച് വരെയുള്ള ഏഴു കിലോമീറ്റർ ദൂരമാണ് ഈ 10 വയസ്സുകാരി നീന്താൻ ഒരുങ്ങുന്നത്. കോതമംഗലം ഡോൾഫിൻ അക്വാട്ടിക് ക്ലബ്ബ് പരിശീലകൻ ബിജു തങ്കപ്പന്‍റെ നേതൃത്വത്തിൽ കുത്തൊഴുക്കുള്ള മൂവാറ്റുപുഴ ആറ്റിലായിരുന്നു പരിശീലനം.റെയ്‌സ നീന്തുമ്പോൾ അകമ്പടിയായി ഉമ്മ ഫാത്തിമയും ഹയാക്കിൽ ഉണ്ടാകും.

കോച്ച് ബിജുതങ്കപ്പനും പ്രോഗ്രാം കോഡിനേറ്റർ ഷിഹാബ് കെ സൈനുവും ചേർന്ന് നടത്തുന്ന ഇരുപത്തിയൊന്നാമത് വേൾഡ് വൈഡ് ബുക്ക് ഓഫ് റെക്കോർഡിനുള്ള സാഹസിക നീന്തലാണിത്.

കാലാവസ്ഥ അനുകൂലമാണെങ്കിൽ ഏകദേശം രണ്ടു മണിക്കൂർ കൊണ്ട് ഈ ചരിത്ര നേട്ടം കൈവരിക്കാൻ സാധിക്കുമെന്ന് പ്രോഗ്രാം കോഡിനേറ്റർ ഷിഹാബ് കെ സൈനു അറിയിച്ചു.

വഖഫ് നിയമഭേദഗതിക്ക് സുപ്രീംകോടതിയുടെ ഭാഗിക സ്റ്റേ

ജ്വല്ലറികളിലേക്ക് സ്വർണവുമായി പോയ സംഘത്തിന് നേരെ മുളകുപൊടി വിതറി ആക്രമിച്ച് 1250 പവൻ കവർന്നു

സ്വകാര്യത സംരക്ഷിക്കണം; ഡൽഹി ഹൈക്കോടതിയിൽ ഹർജിയുമായി നിർമാതാവ് കരൺ ജോഹർ

മഹാരാഷ്ട്ര ഗവർണറായി ആചാര്യ ദേവവ്രത് സത്യപ്രതിജ്ഞ ചെയ്തു

സംസ്ഥാനത്ത് സ്വർണ വിലയിൽ മാറ്റമില്ലാതെ തുടരുന്നു