ആംബുലൻസിന് മുകളിലേക്ക് വൈദ്യുതി തൂൺ പൊട്ടിവീണ് അപകടം

 

representative image

Local

ആംബുലൻസിനു മുകളിലേക്ക് വൈദ്യുതി പോസ്റ്റ് ഒടിഞ്ഞുവീണു

ബുധനാഴ്ച പുലർച്ചെ 4.30 നായിരുന്നു അപകടം.

പാലക്കാട്: ഷൊർണൂരില്‍ ആംബുലൻസിന് മുകളിലേക്ക് വൈദ്യുതി പോസ്റ്റ് ഒടിഞ്ഞുവീണ് അപകടം. ഷൊർണൂർ കണയത്ത് മൃതദേഹവുമായി പോവുകയായിരുന്ന ആംബുലൻസിന് മുകളിലേക്കാണ് പോസ്റ്റ് ഒടിഞ്ഞുവീണത്.

കുളപ്പുള്ളിയിൽ നിന്നു കണയം വഴി വല്ലപ്പുഴയ്ക്ക് പോകുന്ന റോഡിൽ മണ്ണാരംപാറയിൽ ബുധനാഴ്ച പുലർച്ചെ 4.30 നായിരുന്നു അപകടം. കണ്ടെയ്നർ ലോറി വൈദ്യുതി ലൈനിൽ കൊളുത്തി വലിച്ചതോടെ നാല് പോസ്റ്റുകൾ തകർന്നു വീഴുകയായിരുന്നു.

ഇതിൽ ഒരു പോസ്റ്റാണ് ആംബുലൻസിന്‍റെ മുകളിൽ വന്ന് വീണത്. ഡ്രൈവർ ഉൾപ്പെടെ ആംബുലൻസിനുള്ളിൽ ഉണ്ടായിരുന്നവർ ഷോക്കേൽക്കാതെ രക്ഷപെട്ടു.

ഇന്ത്യയ്ക്ക് മേല്‍ വീണ്ടും 25% തീരുവ ചുമത്തി; ഉത്തരവിൽ ഒപ്പുവച്ച് ട്രംപ്

ട്രംപിന്‍റെ നടപടി അന്യായം, യുക്തിരഹിതം: ഇന്ത്യ

ഇന്‍സ്റ്റഗ്രാമിൽ പോസ്റ്റിട്ടതിനെ ചൊല്ലി തര്‍ക്കം; 16കാരന് സഹപാഠികളുടെ ക്രൂരമര്‍ദനം

ആരോഗ്യ വകുപ്പിന്‍റെ കര്‍ശന നടപടി; 51 ഡോക്റ്റര്‍മാരെ സര്‍വീസില്‍ നിന്നും പിരിച്ചുവിട്ടു

ഗാൽവാൻ ഏറ്റുമുട്ടലിനു ശേഷം ഇതാദ‍്യം; പ്രധാനമന്ത്രി ചൈനയിലേക്ക്