കൊരട്ടിയിൽ ആന്ധ്ര സ്വദേശിനിയെ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി 
Local

കൊരട്ടിയിൽ ആന്ധ്ര സ്വദേശിനിയെ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

വെള്ളിയാഴ്ച പുലർച്ചെ രണ്ടരയോടെ കൊരട്ടി പോലീസ് സ്റ്റേഷനിൽ എത്തിയ പോളി തന്നെയാണ് മുന്ന വീട്ടിൽ മരിച്ച് കിടക്കുന്നതായി അറിയിച്ചത്.

നീതു ചന്ദ്രൻ

കൊരട്ടി: തിരുമുടിക്കുന്ന് സ്രാമ്പിക്കലിൽ ആന്ധ്രാ സ്വദേശിനിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ആന്ധ്ര സ്വദേശിനിയായ 54 വയസുകാരി മുന്നയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. തിരുമുടിക്കുന്ന് തെക്കൻ വീട്ടിൽ പോളിയുടെ വീട്ടിൽ രണ്ട് വർഷത്തിലേറെയായി താമസിച്ച് വരുകയായിരുന്നു.. വെള്ളിയാഴ്ച പുലർച്ചെ രണ്ടരയോടെ കൊരട്ടി പോലീസ് സ്റ്റേഷനിൽ എത്തിയ പോളി തന്നെയാണ് മുന്ന വീട്ടിൽ മരിച്ച് കിടക്കുന്നതായി അറിയിച്ചത്.

മരണത്തിൽ ദുരൂഹത തോന്നിയത്തിനെതുടർന്ന് പോളിയെ കസ്റ്റഡിയിൽ എടുത്തതായും കൊരട്ടി പൊലീസ് പറഞ്ഞു. മുന്നയുടെ തലക്ക് പരുക്കുണ്ടെന്നും തലയിൽ നിന്നും രക്തം വാർന്ന നിലയിൽ വീടിനകത്താണ് മൃതദേഹം കണ്ടെത്തിയതെന്നും പൊലീസ് പറഞ്ഞു. ഫോറൻസിക് വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റാനും പോസ്റ്റ്മോർട്ടം നടത്താനുമാണ് നിലവിൽ പൊലീസ് തീരുമാനിച്ചിരിക്കുന്നത്.

സംഭവമറിച്ച് ചാലക്കുടി ഡി വൈ എസ് പിസുമേഷ്, കൊരട്ടി എസ് എച്ച്.അമൃതരംഗൻ എന്നിവർ സ്ഥലത്തെത്തി അന്വേഷണം നടത്തി. ബ്ലോക്ക് മെമ്പർ സിന്ധുരവി, പഞ്ചായത്തംഗം പി.എസ്.സുമേഷ് എന്നിവരും സ്ഥലത്തെത്തിയിരുന്നു.

യെലഹങ്കയിലെ കുടിയൊഴിപ്പിക്കപ്പെട്ടവർക്ക് സൗജന്യ വീട് ലഭിക്കില്ല; 5 ലക്ഷം നൽകണമെന്ന് സിദ്ധരാമയ്യ

പെരിയയിൽ രാഷ്ട്രീയ നാടകം; വൈസ്പ്രസിഡന്‍റ് സ്ഥാനം യുഡിഎഫിന്

താമരശേരി ചുരത്തിൽ ഗതാഗത നിയന്ത്രണം; നിയന്ത്രണം ജനുവരി 5 മുതൽ

തോൽവി പഠിക്കാൻ സിപിഎമ്മിന്‍റെ ഗൃഹ സന്ദർശനം; സന്ദർശനം ജനുവരി 15 മുതൽ 22 വരെ

മെട്രൊ വാർത്ത മൂവാറ്റുപുഴ ലേഖകൻ അബ്ബാസ് ഇടപ്പള്ളിഅന്തരിച്ചു