അരൂർ - തുറവൂർ ആകാശപാത

 

MV Graphics

Local

അരൂർ-തുറവൂർ ആകാശപാത ഓഗസ്റ്റിൽ തുറന്നേക്കും

രാജ്യത്തെ ഏറ്റവും നീളം കൂടിയ ഒറ്റത്തൂൺ ആകാശപാത, 12.75 കിലോമീറ്റർ ദൈർഘ്യത്തിൽ ഓഗസ്റ്റോടെ ഗതാഗതത്തിന് തയ്യാറാകുന്നു

Kochi Bureau

കൊച്ചി: ദേശീയപാത 66-ൽ ഏറെ നാളായി കാത്തിരിക്കുന്ന അരൂർ-തുറവൂർ ആകാശപാത (Elevated Highway) ഓഗസ്റ്റ് മാസത്തോടെ ഗതാഗതത്തിനായി തുറന്നു കൊടുത്തേക്കും.

പദ്ധതിയുടെ 90 ശതമാനം ജോലികളും പൂർത്തിയായതായി ദേശീയപാതാ അഥോറിറ്റി (NHAI) അറിയിച്ചു.

  • രാജ്യത്തെ നീളമേറിയ പാത: 12.75 കിലോമീറ്റർ ദൈർഘ്യമുള്ള ഈ ആകാശപാത പൂർത്തിയാകുന്നതോടെ, ഒറ്റത്തൂണിൽ നിർമിച്ച രാജ്യത്തെ ഏറ്റവും നീളമേറിയ ആകാശപാതയായി ഇത് മാറും.

  • നിർമാണച്ചെലവ്: ഏകദേശം 2,200 കോടി രൂപയാണ് പദ്ധതിയുടെ ആകെ ചെലവ്.

  • നിർമാണ പുരോഗതി: ഗർഡറുകൾ സ്ഥാപിക്കുന്നതും ഡെക്ക് സ്ലാബുകളുടെ നിർമാണവും ഏകദേശം പൂർത്തിയായിക്കഴിഞ്ഞു. അരൂർ ഭാഗത്തെ ഹൈടെൻഷൻ വൈദ്യുതി ലൈനുകൾ മാറ്റുന്ന ജോലികൾ മാത്രമാണ് ഇനി അവശേഷിക്കുന്നത്. നിലവിൽ തൂണുകൾ പെയിന്‍റ് ചെയ്യുന്ന ജോലികളും വശങ്ങളിലെ ഡ്രെയിനേജ് (ഓട) നിർമാണവുമാണ് നടക്കുന്നത്.

  • ദൈർഘ്യം വർധിപ്പിച്ചു: തുറവൂർ ഭാഗത്ത് തെക്കോട്ട് 210 മീറ്റർ കൂടി ആകാശപാതയുടെ നീളം വർധിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഇതിനായി 12 തൂണുകൾ കൂടി അധികമായി നിർമിച്ചു വരികയാണ്.

  • ഓടകളുടെ നിർമാണം: ദേശീയപാതയിലെ ഓടകളിൽ നിന്നുള്ള വെള്ളം സമീപത്തെ ജലാശയങ്ങളിലേക്ക് ഒഴുക്കിവിടുന്നതിനായി പുറം ഓടകൾ നിർമിക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് തുക നൽകാൻ തയാറാണെന്ന് എൻഎച്ച്എഐ ആലപ്പുഴ ജില്ലാ കലക്റ്ററെ അറിയിച്ചിട്ടുണ്ട്. ഇതിനായുള്ള സംയുക്ത പരിശോധന പൂർത്തിയായി.

  • കുരുക്ക് ഒഴിവാക്കാൻ ഫണ്ട്: നിർമാണ കാലയളവിൽ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ സർവീസ് റോഡുകൾ നവീകരിക്കാനും ജല അതോറിറ്റിയുടെ പൈപ്പുകളും കെഎസ്ഇബി ലൈനുകളും മാറ്റി സ്ഥാപിക്കാനും എൻഎച്ച്എഐ നേരത്തെ ഫണ്ട് അനുവദിച്ചിരുന്നു.

കെ.സി. വേണുഗോപാലിന് 47 എംഎൽഎമാരുടെ പിന്തുണ

സ്ത്രീ യാത്രക്കാരുടെ കണക്കെടുക്കാൻ കെഎസ്ആർടിസി; ശനിയാഴ്ച മുതൽ ജെൻഡർ ടിക്കറ്റിങ്

രമേശ് ചെന്നിത്തലയെയും വി.ഡി. സതീശനെയും ഡൽഹിയിലേക്ക് വിളിപ്പിച്ച് ഹൈക്കമാൻഡ്

സംസ്ഥാനത്ത് അടുത്ത 5 ദിവസം മഴ; വെള്ളിയാഴ്ച 8 ജില്ലകളിൽ യെലോ അലർട്ട്

"സിപിഐയ്ക്ക് പ്രതിപക്ഷ ഉപനേതാവ് സ്ഥാനം വേണം"; ബിനോയ് വിശ്വം