Local

പാലക്കാട് ഓട്ടോറിക്ഷ 15 അടി താഴ്ചയിലേക്ക് മറിഞ്ഞു; ഡ്രൈവർക്ക് ദാരുണാന്ത്യം

ചികിത്സയുമായി ബന്ധപ്പെട്ട് വിജയകുമാർ കരുവാരക്കുണ്ടിലേക്ക് പോകുന്നതിനിടെയാണ് അപകടത്തിൽപ്പെട്ടത്

MV Desk

പാലക്കാട്: ഉപ്പുകുളം കരുവാരക്കുണ്ട് റോഡിൽ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞ് ഡ്രൈവർക്ക് ദാരുണാന്ത്യം. മങ്കര മാങ്കുരശ്ശി സ്വദേശി കണ്ണത്തം പറമ്പിൽ വിജയകുമാർ (56) ആണ് മരിച്ചത്. വട്ടമല ഇറക്കത്തിൽ റോഡിന്‍റെ സംരക്ഷണ ഭിത്തി തകർന്ന ഭാഗത്തിലൂടെ 15 അടിയോളം താഴ്ചയിലേക്ക് ഓട്ടോ മറിയുകയായിരുന്നു.

വെള്ളിയാഴ്ച പുലർച്ചെയാണ് അപകടം. ചികിത്സയുമായി ബന്ധപ്പെട്ട് വിജയകുമാർ കരുവാരക്കുണ്ടിലേക്ക് പോകുന്നതിനിടെയാണ് അപകടത്തിൽപ്പെട്ടത്. കൂടെ ഭാര്യ രാജലക്ഷ്മിയും മകൻ അമൃതാനന്ദനും ഉണ്ടായിരുന്നു.

കാർഗോ സേവനം തുടങ്ങാൻ കെഎസ്ആർടിസി

ആശുപത്രികൾക്കുവേണ്ടി ഗൂഗിൾ സെർച്ച് ചെയ്യുന്നവരെ ലക്ഷ്യമിട്ട് പുതിയ തട്ടിപ്പ്

ഹെലികോപ്റ്റർ കരാർ: ഇനി പറക്കുന്ന സമയത്തിനു മാത്രം പണം

പരിവാഹൻ പണിമുടക്കി; വാഹനങ്ങൾ ചെക്ക്പോസ്റ്റിൽ കുടുങ്ങി

ഗ്ലോബൽ നായർ ഉച്ചകോടി സമാപിച്ചു; മന്നത്ത് പദ്മനാഭന്‍റെ പ്രതിമ സ്ഥാപിക്കുമെന്ന് ഡൽഹി മുഖ്യമന്ത്രി