beach cleaning program was organized on the occasion of world ocean day 
Local

കുസാറ്റ്: ലോക സമുദ്ര ദിനത്തോടനുബന്ധിച്ച് കടൽത്തീര ശുചീകരണ പരിപാടി സംഘടിപ്പിച്ചു

100 ഓളം വിദ്യാർഥികളും അധ്യാപകരും നാട്ടുകാരും ചേർന്ന് ബീച്ച് വൃത്തിയാക്കി

കൊച്ചി: ലോക മഹാസമുദ്ര ദിനത്തിന്റെ ഭാഗമായി ജൂൺ 8 ന് കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ സ്കൂൾ ഓഫ് മറൈൻ സയൻസസ്, ഓഷ്യൻ സൊസൈറ്റി ഓഫ് ഇന്ത്യയുമായി സഹകരിച്ച് പുതുവൈപ്പ് ബീച്ചിൽ രാവിലെ 8.00 മുതൽ 10 വരെ നടത്തിയവ്ബീച്ച് ശുചീകരണ പ്രവർത്തനം.

സൊസൈറ്റി ഓഫ് മറൈൻ ബയോളജിസ്റ്റ്സ്, ഡിപ്പാർട്ട്മെന്റ് ഓഫ് മറൈൻ ബയോളജി, മൈക്രോബയോളജി ആൻഡ് ബയോകെമിസ്ട്രി, സെൻറ് ആൽബർട്ട്സ് കോളേജ്, സെൻറ് തെരേസാസ് കോളേജ്, ഭാരത മാതാ കോളേജ്, സേക്രഡ് ഹാർട്ട്സ് കോളേജ്, അസോസിയേഷൻ ഓഫ് ഫിഷറീസ് ഗ്രാജുവേറ്റ്സ് എന്നിവയുടെ സംയുക്ത സഹകരണത്തിലാണ് പരിപാടി നടന്നത്. നൂറോളം വിദ്യാർത്ഥികളും അധ്യാപകരും നാട്ടുകാരും ചേർന്നാണ് ബീച്ച് വൃത്തിയാക്കിയത്.

വൈപ്പിൻ എം.എൽ.എ കെ.എൻ.ഉണ്ണികൃഷ്ണൻ പരിപാടി ഉദ്ഘാടനം ചെയ്തു. ഓഷ്യൻ സൊസൈറ്റി ഓഫ് ഇന്ത്യ പ്രസിഡന്റ് ഡോ. എൻ. വി. കുര്യൻ, സ്കൂൾ ഓഫ് മറൈൻ സയൻസസ് ഡയറക്ടർ ഡോ. എ. എ. മുഹമ്മദ് ഹാത്ത, പ്രോഗ്രാം കോർഡിനേറ്റർ ഡോ. പ്രിയജ പി. എന്നിവർ പരിപാടിയിൽ സംസാരിച്ചു.

ലൈംഗികാതിക്രമ കേസിൽ നീലലോഹിതദാസൻ നാടാരെ ഹൈക്കോടതി കുറ്റവിമുക്തനാക്കി

സാലി സാംസൺ ക‍്യാപ്റ്റൻ; ഒമാൻ പര‍്യടനത്തിനുള്ള ടീമായി

ചരിത്രം തിരുത്തി; കൂടൽമാണിക്യം ക്ഷേത്രത്തിലെ കഴകം ജോലിയിൽ പ്രവേശിച്ച് അനുരാഗ്

നേപ്പാളിലെ ഇടക്കാല മന്ത്രിസഭയിലേക്ക് മൂന്ന് മന്ത്രിമാരെ നിയമിച്ച് പ്രധാനമന്ത്രി

അയ്യപ്പ സംഗമം സ്റ്റേ ചെയ്യരുത്; സുപ്രീം കോടതിയിൽ തടസ ഹർജിയുമായി ദേവസ്വം ബോർഡ്