Local

വഴി തടസപ്പെടുത്തി വാഹനം പാർക്ക് ചെയ്തതിൽ തർക്കം; 2 യുവാക്കൾക്ക് വെട്ടേറ്റു

സംഭവത്തിൽ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു

MV Desk

കോട്ടയം: വഴി തടസപ്പെടുത്തി വാഹനം പാർക്ക് ചെയ്തതിനെച്ചൊല്ലിയുള്ള തർക്കത്തിൽ രണ്ട് യുവാക്കൾക്ക് വെട്ടേറ്റു. പുതുപ്പള്ളി എറികാട് സ്വദേശികളായ യുവാവിനും സുഹൃത്തിനുമാണ് വെട്ടേറ്റത്.

സംഭവത്തിൽ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. മുട്ടമ്പലം ചിൽഡ്രൻസ് പാർക്കിന് സമീപം വാടകയ്ക്ക് താമസിക്കുന്ന ചെങ്ങളം, സൗത്ത് വടശേരിൽ ബ്രിജിത്ത് സക്കറിയ (35), സഹോദരൻ അരുൺ സക്കറിയ (31) എന്നിവരാണ് അറസ്റ്റിലായത്.

യുവാക്കൽ നെൽഡിങ് ആവശ്യങ്ങൾക്കായി കൊണ്ടുവന്ന വാഹനം മുട്ടമ്പലം ചിൽഡ്രൻസ് പാർക്കിന് സമീപം വീടിനുമുന്നിലിട്ടതിനാൽ പ്രതികളുടെ വാഹനം പുറത്തേക്കിറക്കാനാകാതെവന്നു. ഇതേച്ചൊല്ലി ഇരുവരും തർക്കത്തിലാവുകയും ഏറ്റുമുട്ടുകയും ചെയ്തു. ഇതിനിടെ പ്രതികൾ യുവാക്കളെ വെട്ടിപരിക്കേൽപ്പിക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

വനിത സംവരണ ബിൽ; പ്രത്യേക പാർലമെന്‍റ് സമ്മേളനം വ്യാഴാഴ്ച ആരംഭിക്കും

‌ കണികണ്ടുണർന്ന് മലയാളികൾ; വിഷുക്കണി ദർശനത്തിന്​ ക്ഷേത്രങ്ങളിൽ വൻ തിരക്ക്

മാലിന്യം തള്ളുന്നവരെ പിടിക്കാൻ പുതിയ സംവിധാനം

സഞ്ജു ടോപ് സ്കോറർ, ചെന്നൈക്ക് രണ്ടാം ജയം

കുംഭമേള പെൺകുട്ടിക്ക് 18 തികഞ്ഞെന്ന് ആവർത്തിച്ച് പൊലീസ്