Representative Image 
Local

മാവേലിക്കരയിൽ കാറും ലോറിയും കൂട്ടിയിടിച്ചു; അമ്മയ്ക്കും മകൾക്കും പരിക്ക്

കോയമ്പത്തൂരിൽനിന്നും തിരുവനന്തപുരത്തേക്ക് സോളർ പാനലുമായി പോയ ലോറിയാണ് കാറിൽ ഇടിച്ചതെന്നു പൊലീസ് പറഞ്ഞു

MV Desk

മാവേലിക്കര: കൊല്ലം - തേനി ദേശീയ പാതയിൽ മാവേലിക്കര കൊച്ചാലുംമൂടിന് സമീപം ലോറിയും കാറും കൂട്ടിയിടിച്ച് ലോറി മറിഞ്ഞു. ഉച്ചയോടെയാണ് സംഭവം.

കാറിലെ യാത്രക്കാരായിരുന്ന അമ്മയ്ക്കും മകൾക്കും പരിക്കേറ്റു. ഇവരെ ഉടൻ ആശുപത്രിയിലെത്തിക്കുകയായിരുന്നു.

കോയമ്പത്തൂരിൽനിന്നും തിരുവനന്തപുരത്തേക്ക് സോളർ പാനലുമായി പോയ ലോറിയാണ് കാറിൽ ഇടിച്ചതെന്നു പൊലീസ് പറഞ്ഞു.

വില്ലനായി മഴ; പാക്കിസ്ഥാൻ- ശ്രീലങ്ക വനിതാ ലോകകപ്പ് മത്സരം ഉപേക്ഷിച്ചു

'പിഎം ശ്രീ'യിൽ ഒപ്പുവച്ച സംസ്ഥാന സർക്കാരിന് കേന്ദ്രത്തിന്‍റെ അഭിനന്ദനം

തിരുവനന്തപുരത്ത് 85 കാരിക്ക് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു

"അയാൾ ശിവൻകുട്ടിയല്ല, ലക്ഷണമൊത്ത സംഘിക്കുട്ടിയാണ്"; വിമർശനവുമായി രാഹുൽ മാങ്കൂട്ടത്തിൽ

ഫ്രഷ് കട്ട് ഫാക്റ്ററി സംഘർഷം; സർവകക്ഷി യോഗം വിളിച്ച് ജില്ലാ കലക്റ്റർ