തോട്ടിൽ വീണ കാർ മണിക്കൂറുകൾക്കു ശേഷം കണ്ടെത്തിയപ്പോൾ.

 

MV

Local

ഗൂഗിൾ മാപ്പ് നോക്കി ഓടിച്ച കാർ തോട്ടിൽ വീണു കാണാതായി

കാറിൽ ഉണ്ടായിരുന്ന നാൽവർ സംഘം നീന്തി കരയ്ക്കു കയറിയെങ്കിലും ശക്തമായ ഒഴുക്കിൽപ്പെട്ട കാർ അപ്പോൾ കണ്ടെത്തനായില്ല

Local Desk

കോതമംഗലം: ഗൂഗിള്‍ മാപ്പിലെ ലൊക്കേഷന്‍ നോക്കി ഓടിച്ച കാര്‍ വഴിതെറ്റി തോട്ടില്‍ വീണു. യാത്രക്കാര്‍ അദ്ഭുതകരമായി രക്ഷപെട്ടു. കീരമ്പാറയിലാണ് സംഭവം. കുറുപ്പംപടി സ്വദേശികളായ യുവാക്കളാണ് കാറിലുണ്ടായിരുന്നത്. വടാട്ടുപ്പാറയിൽ നിന്ന് കുറുപ്പംപടിയിലേക്ക് ഞായറാഴ്ച രാത്രി പോയ കാറാണ് വഴി തെറ്റി കള്ളാട് പാലത്തിനു സമീപം തോട്ടിൽ പതിച്ചത്.

കാറിൽ ഉണ്ടായിരുന്ന നാൽവർ സംഘം നീന്തി കരയ്ക്കു കയറിയെങ്കിലും ശക്തമായ ഒഴുക്കിൽപ്പെട്ട കാർ അപ്പോൾ കണ്ടെത്തനായില്ല. ശക്തമായ മഴയിൽ തോട് നിറഞ്ഞ് വെള്ളം ഒഴുകിയിരുന്നു. ഞായറാഴ്ച്ച രാത്രി ഫയർ ഫോഴ്‌സ് തെരച്ചിൽ നടത്തിയിരുന്നെങ്കിലും ശക്തമായ മഴയും ഒഴുക്കും മൂലം തെരച്ചിൽ നിർത്തിവയ്ക്കുകയും പിന്നീട് തിങ്കളാഴ്ച രാവിലെ പുനരാരംഭിക്കുകയുമായിരുന്നു. തുടർന്ന്, വൈകിട്ട് നാല് മണിയോടെയാണ് കാർ കണ്ടെത്തുന്നത്.

കോതമംഗലം അഗ്‌നിരക്ഷാ നിലയത്തിൽ നിന്ന് സ്റ്റേഷൻ ഓഫിസർ മുഹമ്മദ് അജ്മൽഷായുടെ നേതൃത്വത്തിൽ എഎസ്‌ടിഒ സതീഷ് ജോസ്, സീനിയർ ഫയർ & റെസ്ക്യൂ ഓഫിസർ സുമിൽ, സീനിയർ ഫയർ & റെസ്ക്യൂ ഓഫിസർ കെ.എൻ. ബിജു, ഫയർ & റെസ്ക്യൂ ഓഫിസർ ആൻസിൽ, ബേസിൽ, ഷാജി, അജിനാസ്, സായ് അനുരാഗ് എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.

മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് പദ്ധതിയിലെ ക്രമക്കേട് വിജിലൻസ് അന്വേഷിക്കും; ഉത്തരവിട്ട് ആഭ‍്യന്തര മന്ത്രി

2,000 രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടുകൾ സ്വീകരിക്കില്ല; കടുത്ത തീരുമാനവുമായി പെട്രോൾ പമ്പ് അസോസിയേഷൻ

ഐഐടി വിദ‍്യാർഥിയുടെ ആത്മഹത‍്യ; മാതാപിതാക്കളുടെ പരാതിയിൽ കേസ്

അജിത് അഗാർക്കറുടെ കരാർ കാലാവധി നീട്ടാത്തതിനു പിന്നിൽ രോഹിത് ശർമയും ലക്ഷ്മണും?

വിമർശനങ്ങൾക്ക് പിന്നാലെ ആഡംബര വാഹനം ഉടമയ്ക്ക് തിരിച്ചുനൽകി മന്ത്രി കെ.എം. ഷാജി