ഡ്രൈവിങ് പരിശീലനത്തിനിടെ കാർ പെരിയാർവാലി കനാലിൽ വീണു | Video

 
Local

ഡ്രൈവിങ് പരിശീലനത്തിനിടെ കാർ പെരിയാർവാലി കനാലിൽ വീണു | Video

അപകടത്തിൽ ആർക്കും പരുക്കില്ല. കോതമംഗലത്തു നിന്ന് അഗ്നിരക്ഷാ സേനയെത്തി കാർ കരയ്ക്കു കയറ്റി.

കോതമംഗലം: കോതമംഗലം മുൻസിപ്പാലിറ്റി വാർഡ് 16 അമ്പലപ്പറമ്പിൽ ഡ്രൈവിങ് പരിശീലനതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് കാർ പെരിയാർവാലി കനാലിലേക്ക് തലകീഴായി മറിഞ്ഞു. അപകടത്തിൽ ആർക്കും പരുക്കില്ല. കുത്തുകുഴി വെളിയത്ത് ജോൺസൺ ഉലഹാന്നാൻ എന്നയാളുടെ ഉടമസ്ഥതയിലുള്ള മാരുതി 800 കാർ ആണ് അപകടത്തിൽപ്പെട്ടത്.

ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു അപകടം. കോതമംഗലത്തു നിന്ന് അഗ്നിരക്ഷാ സേനയെത്തി കാർ കരയ്ക്കു കയറ്റി. സേനയുടെ റിക്കവറി വെഹിക്കിൾ, എആർടി എന്നീ വാഹനങ്ങൾ ഉപയോഗിച്ചാണ് 15 അടി താഴ്ചയിൽ നിന്നു കാർ ഉയർത്തിയത്.

സീനിയർ ഫയർ ഓഫിസർ സിദ്ധിഖ് ഇസ്മായിലിന്‍റെ നേതൃത്വത്തിൽ കെ.എൻ. ബിജു, കെ.പി. ഷമീർ, പി. സുബ്രമണ്യൻ, ഒ.എ. ആബിദ്, നന്ദുകൃഷ്ണ, വിഷ്ണു മോഹൻ, എം.എ. അംജിത്, എം. സേതു എന്നിവരാണ് രക്ഷപ്രവർത്തനം നടത്തിയത്.

ട്രംപ് അയയുന്നു, അഭിനന്ദനവുമായി മോദി

ശ്രീനാരായണ ഗുരു ജയന്തി: ഗവർണറും മുഖ്യമന്ത്രിയും പങ്കെടുക്കും

പകുതി വില തട്ടിപ്പ്: അന്വേഷണസംഘത്തെ പിരിച്ചുവിട്ടു

എച്ച്-1ബി വിസ നിയമത്തിൽ വൻ മാറ്റങ്ങൾ

ഭാര്യയെ വെട്ടിക്കൊന്ന് 17 കഷ്ണങ്ങളാക്കിയ യുവാവ് അറസ്റ്റില്‍