ചക്കുളത്തുകാവിൽ ശ്രീമദ് ദേവിഭാഗവത നവാഹയജ്ഞത്തിന് തുടക്കം കുറിച്ച് മുഖ്യകാര്യദർശി ഉണ്ണിക്യഷ്ണൻ നമ്പൂതിരി ഭദ്രദീപം തെളിക്കുന്നു 
Local

ചക്കുളത്തുകാവിൽ ശ്രീമദ് ദേവിഭാഗവത നവാഹയജ്ഞത്തിന് തുടക്കം; നാരീപൂജ 22 ന്

നൂറാം വയസ്സിൽ കന്നിമാളികപ്പുറമായി മല ചവിട്ടിയ പാറുക്കുട്ടിയമ്മയുടെ പാദം കഴുകി മുഖ്യകാര്യദർശി സദ്ഗുരു രാധാകൃഷ്ണൻ നമ്പൂതിരി നാരീപൂജ ഉദ്ഘാടനം ചെയ്യും

അമ്പലപ്പുഴ: ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിൽ പന്ത്രണ്ട് നോയമ്പ് മഹോത്സവത്തിന്റെ ഭാഗമായി ശ്രീമദ് ദേവിഭാഗവത നവാഹയജ്ഞത്തിനു തുടക്കമായി. പള്ളിക്കൽ സുനിൽ യജ്ഞാചാര്യനായ ശ്രീമദ് ദേവിഭാഗവത നവാഹയജ്ഞത്തിൽ നിരവധി വിശ്വാസികൾ പങ്കെടുത്തു.

22 ന് രാവിലെ 9.30 ന് പ്രസിദ്ധമായ നാരീപൂജ നടക്കും. നൂറാം വയസ്സിൽ കന്നിമാളികപ്പുറമായി മല ചവിട്ടിയ പാറുക്കുട്ടിയമ്മയുടെ പാദം കഴുകി മുഖ്യകാര്യദർശി സദ്ഗുരു രാധാകൃഷ്ണൻ നമ്പൂതിരി നാരീപൂജ ഉദ്ഘാടനം ചെയ്യും. മുഖ്യകാര്യദർശി ഉണ്ണികൃഷ്ണൻ നമ്പൂതിരി, തന്ത്രി ഒളശ്ശമംഗലത്ത് ഇല്ലത്ത് ഗോവിന്ദൻ നമ്പൂതിരി, മേൽശാന്തിമാരായ അശോകൻ നമ്പൂതിരി, രഞ്ജിത്ത് ബി. നമ്പൂതിരി, ദുർഗ്ഗാദത്തൻ നമ്പൂതിരി എന്നിവർ ചടങ്ങിന് കാർമ്മികത്വം വഹിക്കും.

നാരീപൂജ ചടങ്ങിന് മുന്നോടിയായി നടക്കുന്ന സാംസ്കാരിക സമ്മേളനം കാര്യദർശി മണിക്കുട്ടൻ നമ്പൂതിരി അധ്യക്ഷത വഹിക്കും. ജനപ്രതിനിധികൾ, രാഷ്ട്രീയ- സാമുദായിക- സാംസ്കാരിക പ്രവർത്തകർ പങ്കെടുക്കും.

27 ന് രാവിലെ 9 -ന് കലശാഭിഷേകവും ഉച്ചകഴിഞ്ഞ് 3 ന് കാവുംഭാഗം തിരു- ഏറാങ്കാവ് ക്ഷേത്രത്തിൽ നിന്ന് തിരുവാഭരണ ഘോഷയാത്രയും നടക്കും. കാര്യദർശി മണിക്കുട്ടൻ നമ്പൂതിരി നേതൃത്വം നൽകും. സമാപന ദിവസമായ 28 ന് കാവടി - കരകാട്ടവും ചക്കരക്കുളത്തിൽ ആറാട്ടും തൃക്കൊടിയിറക്കവും തുടർന്ന് മഞ്ഞനീരാട്ടും നടക്കും. പന്ത്രണ്ട് നോയമ്പ് മഹോത്സവത്തിന് മീഡിയ കൺവീനർ അജിത്ത് പിഷാരത്ത്, ഉത്സവ കമ്മറ്റി പ്രസിഡന്റ് രാജീവ് എം.പി., സെക്രട്ടറി പി.കെ സ്വാമിനാഥൻ എന്നിവർ നേത്യത്വം നൽകും.

കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ശക്തമായ മഴ; കടലാക്രമണത്തിന് സാധ്യത

ഷൊർണൂർ-എറണാകുളം പാത മൂന്നുവരിയാക്കും; റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ്

ഇന്ത്യ 1014, ഗിൽ 430; ജയം 7 വിക്കറ്റ് അകലെ

നീരവ് മോദിയുടെ സഹോദരൻ നെഹാൽ മോദി അമെരിക്കയിൽ അറസ്റ്റിൽ

വിവാഹ വീട്ടിലേക്ക് പുറപ്പെട്ട കാർ മതിലിലേക്ക് ഇടിച്ചു കയറി; പ്രതിശ്രുത വരൻ അടക്കം 8 പേർ മരിച്ചു