ചാലക്കുടിയിൽ നാടകരാവുകൾക്ക് തുടക്കം; എംഎൽഎ സനീഷ് കുമാർ ജോസഫ് ഉദ്ഘാടനം നിർവഹിച്ചു 
Local

ചാലക്കുടിയിൽ നാടകരാവുകൾക്ക് തുടക്കം; എംഎൽഎ സനീഷ് കുമാർ ജോസഫ് ഉദ്ഘാടനം നിർവഹിച്ചു

റസിഡൻസ് അസോസിയേഷൻ കോഡിനേഷൻ കമ്മിറ്റിയായ ക്രാക്റ്റ് പ്രസിഡന്‍റ് പോൾ പാറയിൽ അധ്യക്ഷത വഹിച്ചു

ചാലക്കുടി: ചാലക്കുടിയിലെ നാടകരാവുകൾക്ക് തുടക്കമായി..ചാലക്കുടി റസിഡന്‍സ് അസോസിയേഷന്‍ കോര്‍ഡിനേഷന്‍ ട്രസ്റ്റിന്‍റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ജോസ് പല്ലിശ്ശേരിയുടെ പേരിലുള്ള നാടകമേള എംഎൽഎ സനീഷ് കുമാർ ജോസഫ് ഉദ്ഘാടനം ചെയ്തു. റസിഡൻസ് അസോസിയേഷൻ കോഡിനേഷൻ കമ്മിറ്റിയായ ക്രാക്റ്റ് പ്രസിഡന്‍റ് പോൾ പാറയിൽ അധ്യക്ഷത വഹിച്ചു.

ചലച്ചിത്ര താരം സജിൻ ഗോപു, ചലച്ചിത്ര സംവിധായകനും ജോസ് പല്ലിശ്ശേരിയുടെ മകനുമായ ലിജോ ജോസ് പെല്ലിശ്ശേരി മുഖ്യാതിഥികളിയായിരുന്നു.നാടക നടൻ ജോണി മേച്ചേരിയെ എം എൽ എ സനീഷ് കുമാർ ജോസഫ് ആദരിച്ചു.ഫാസ് പ്രസിഡന്‍റ് അഡ്വ. ബിജു എസ് ചിറയത്ത്, സംവിധായകൻ സുന്ദർദാസ്, സെക്രട്ടറി പി.ഡി. ദിനേശ്, ലൂയീസ് മേലേപ്പുറം, ബീന ഡേവീസ്, തുടങ്ങിയവർ സംസാരിച്ചു. .ആദ്യ ദിവസത്തില്‍ കോഴിക്കോട് സങ്കീര്‍ത്തനയുടെ വെളിച്ചം എന്ന നാടകം അവതരിപ്പിച്ചു., .രണ്ടാം ദിവസം സിനിമ താരം പ്രേം പ്രകാളൃശ് മുഖ്യതിഥിയായിരിക്കും. ഷാജു മേച്ചേരിയെ ചടങ്ങില്‍ ആദരിക്കും. വള്ളുവനാട് നാദംതീയറ്റേഴ്‌സിന്‍റെ ഊഴം നാടകം അരങ്ങേറും.

കെട്ടിടാവശിഷ്ടങ്ങളുടെ അടിയില്‍ ആരുമില്ലെന്ന് മന്ത്രിമാര്‍ക്ക് വിവരം നല്‍കിയതു ഞാൻ: മെഡിക്കല്‍ കോളെജ് സൂപ്രണ്ട് ജയകുമാര്‍

ഗില്ലിന് ഇരട്ട സെഞ്ചുറി, ഇംഗ്ലണ്ടിന് 3 വിക്കറ്റ് നഷ്ടം; രണ്ടാം ടെസ്റ്റിൽ ഇന്ത്യക്കു പ്രതീക്ഷ

ശാരീരിക അസ്വസ്ഥത: മന്ത്രി വീണാ ജോര്‍ജിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ബാങ്ക് ഉദ്യോഗസ്ഥയെ ജോലിക്കിടെ വെട്ടിക്കൊല്ലാൻ ശ്രമം; അക്രമി ആത്മഹത്യക്കു ശ്രമിച്ചു

സുരേഷ് ഗോപിയുടെ നിശബ്ദത ഉണ്ണുന്ന ചോറില്‍ മണ്ണിടുന്നതിന് തുല്യം: വേണുഗോപാല്‍