വിശ്രമിക്കുന്നതിനിടെ തെങ്ങ് തലയിൽ വീണു; തൊഴിലുറപ്പ് തൊഴിലാളികൾക്ക് ദാരുണാന്ത്യം

 

file image

Local

വിശ്രമിക്കുന്നതിനിടെ തെങ്ങ് തലയിൽ വീണു; തൊഴിലുറപ്പ് തൊഴിലാളികൾക്ക് ദാരുണാന്ത്യം

ഒപ്പം ഉണ്ടായരുന്ന രണ്ട് തൊഴിലാളികൾക്ക് ഗുരുതര പരുക്കേറ്റിട്ടുണ്ട്.

Megha Ramesh Chandran

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ തെങ്ങ് കടപുഴകി വീണ് തൊഴിലുറപ്പ് തൊഴിലാളികളായ രണ്ട് സ്ത്രീകൾക്ക് ദാരുണാന്ത്യം. കുന്നത്തുകാൽ സ്വദേശികളായ വസന്ത കുമാരി (65), ചന്ദ്രിക (65) എന്നിവരാണ് മരിച്ചത്. ഒപ്പം ഉണ്ടായരുന്ന രണ്ട് തൊഴിലാളികൾക്ക് ഗുരുതര പരുക്കേറ്റിട്ടുണ്ട്.

ഇവരെ കാരക്കോണം മെഡിക്കൽ കോളെജിലേക്ക് മാറ്റി. സ്നേഹലത (54), ഉഷ (59) എന്നിവർക്കാണ് ഗുരുതര പരുക്കേറ്റത്. അപകടം നടക്കുന്ന സമയത്ത് ഏകദേശം 48 തൊഴിലാളികളാണ് ഉണ്ടായിരുന്നത്. കാപ്പി കുടിച്ച് വിശ്രമിക്കുകയായിരുന്ന തൊഴിലാളികളുടെ തലയിലേക്കാണ് തെങ്ങ് വീണത്.

കനാൽ വൃത്തിയാകുന്നതിനായാണ് തൊഴിലാളികൾ എത്തിയത്. പാറശാല ഫയര്‍ഫോഴ്‌സും വെള്ളറട പൊലീസും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

"നല്ല അന്വേഷണം'': ശബരിമല സ്വർണക്കൊള്ള കേസിൽ ഇഡി അന്വേഷണത്തിന്‍റെ ആവശ്യമില്ലെന്ന് മുഖ്യമന്ത്രി

വിവരം ചോരുന്നു, രാഹുൽ മാങ്കൂട്ടത്തിലിനെ കണ്ടെത്താൻ‌ പുതിയ അന്വേഷണ സംഘം; രണ്ടാമത്തെ കേസിൽ അറസ്റ്റിന് നീക്കം

തൊടുപുഴയിൽ മന്ത്രവാദ ചികിത്സയുടെ പേരിൽ 50 ലക്ഷം രൂപയുടെ തട്ടിപ്പ്; പാലക്കാട് സ്വദേശി പിടിയിൽ

വീഴ്ച സമ്മതിച്ച് ഇൻഡിഗോ സിഇഒ; കാരണം കാണിക്കൽ നോട്ടീസ് നൽകി ഡിജിസിഎ

കൊല്ലത്ത് കായലിൽ കെട്ടിയിരുന്ന ബോട്ടുകൾക്ക് തീ പിടിച്ചു; 10 മത്സ്യബന്ധന ബോട്ടുകൾ കത്തിനശിച്ചു|VIDEO