കേസ് തെളിയിച്ച പൊലീസ് സംഘത്തിനൊപ്പം ബെവ്കോ സിഎംഡി എഡിജിപി യോഗേഷ് ഗുപ്ത. 
Local

ബിവറെജസ് ഔട്ട്‌ലെറ്റ് മോഷണം: പ്രതികളെ പിടിച്ച പൊലീസുകാർക്ക് പാരിതോഷികം

ജനുവരി 30നാണ് പാലോട് പാണ്ഡ്യൻപാറ ബിവറെജസ് ഷോപ്പിൽ മോഷണം നടന്നത്. പാലോട് സ്റ്റേഷനിലെ എസ്എച്ച്ഒ സുബിൻ തങ്കച്ചന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം രണ്ടു ദിവസത്തിനുള്ളിൽ പ്രതികളെ പിടികൂടി.

തിരുവനന്തപുരം: പാലാടുള്ള ബിവറെജസ് കോർപ്പറേഷൻ ഔട്ട്‌ലെറ്റിൽ മോഷണം നടത്തിയ പ്രതികളെ പിടികൂടിയ പൊലീസ് ഉദ്യോഗസ്ഥർക്ക് കേരള സ്റ്റേറ്റ് ബിവറെജസ് കോർപ്പറേഷൻ സിഎംഡിയായ എഡിജിപി യോഗേഷ് ഗുപ്ത ക്യാഷ് അവാർഡും പ്രശംസാപത്രവും സമ്മാനിച്ചു.

ജനുവരി 30നാണ് പാണ്ഡ്യൻപാറയിലുള്ള 1036ാം നമ്പർ ഔട്ട്‌ലെറ്റിൽ മോഷണം നടന്നത്. രണ്ടു ദിവസത്തിനുള്ളിൽ മോഷ്ടാക്കളെ കണ്ടെത്തി പിടികൂടാൻ പാലോട് പൊലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ സുബിൻ തങ്കച്ചന്‍റെ നേതൃത്വത്തിലുള്ള സംഘത്തിനു സാധിച്ചു.

എസ്ഐമാരായ എ. നിസാറുദ്ദീൻ, എ. റഹിം, എഎസ്ഐ വി.എസ്. ജോയ്, ഗ്രേഡ് എഎസ്ഐ ആർ. രാജൻ, ജിഎസ് സിപിഒമാരായ പി.എസ്. അനീഷ്, ആർ രഞ്ജീഷ്, എസ്. സുജുകുമാർ, സിപിഒമാരായ വിനീത് എസ്. നായർ, ജെ. അരുൺ എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്ന മറ്റ് ഉദ്യോഗസ്ഥർ.

മനുഷ്യ-​വന്യജീവി സംഘര്‍ഷം: നിയമനിർ​മാണവുമായി സർക്കാർ മുന്നോട്ട്, കരട് ബില്‍ നിയമവകുപ്പിന്‍റെ പരിഗണനയിൽ

"അച്ഛനെ നെഞ്ചേറ്റി കാത്തിരിക്കുന്നവർക്കൊപ്പം ഞങ്ങളും വലിയ വിശ്വാസത്തിലാണ്''; കുറിപ്പുമായി വിഎസിന്‍റെ മകൻ

ഒരോ വിദ്യാർഥിക്കും 25,000 രൂപ വീതം; 235 കോടി രൂപ കൈമാറി മധ്യപ്രദേശ് മുഖ്യമന്ത്രി

ഓടുന്ന ട്രെയിനിൽ നിന്ന് ഭാര്യയെ തള്ളി താഴെയിട്ടു; പരുക്കുകളോടെ രക്ഷപ്പെട്ട് യുവതി

ബിഹാറിൽ രാഹുൽ ഗാന്ധിയുടെ മുഖം പതിച്ച സാനിറ്ററി പാഡ് ബോക്സുകൾ‌; കോൺഗ്രസിന്‍റെ തെരഞ്ഞെടുപ്പു തന്ത്രം വിവാദത്തിൽ